ടൊറന്റോയിലെ എല്‍സിബിഒ സ്‌റ്റോറുകളില്‍ നിന്ന് 63,000 ഡോളറിന്റെ മദ്യക്കുപ്പികള്‍ മോഷ്ടിച്ച പ്രതി പിടിയില്‍. ഈ വര്‍ഷം ഏപ്രിലിനും നവംബറിനുമിടയില്‍ പീല്‍ റീജിയണിലും ഗ്രേറ്റര്‍ ടൊറന്റോ ഏരിയയുടെ മറ്റ് ഭാഗങ്ങളിലും 38കാരനായ അബ്ദുള്‍ അസീസ് അഡേല്‍ മോഷണം നടത്തിയതായി പീല്‍ പോലീസ് വ്യക്തമാക്കി.
നവംബർ 17 ന് അറസ്റ്റിലായ ഇയാള്‍ക്കെതിരെ നാല് വാറന്റുകള്‍ ഉണ്ടെന്നും മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. മോഷണം, അറസ്റ്റ് തടയല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ നിരവധി കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയതായി പോലീസ് അറിയിച്ചു.







