dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation #Kerala

റെക്കോർഡുകൾ തകർത്ത് സ്വർണവില, വില വീണ്ടും വർധിച്ചു

Reading Time: < 1 minute

അന്താരാഷ്ട്ര സ്വർണ്ണവില 2300 ഡോളർ കടന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സ്വർണവില പവന് 400 രൂപ ഇന്ന് വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,680 രൂപയാണ്.
ഗ്രാമിന് ഇന്ന് 50 രൂപ വർധിച്ചു, വിപണി വില 6460 രൂപയാണ്. സംസ്ഥാനത്ത് സ്വർണവില ഉയർന്നതോടെ ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 57,000 രൂപ നൽകേണ്ടിവരും.
വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 85 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.
അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന വാർത്തകളെ തുടർന്നാണ് 1982 ഡോളറിൽ നിന്നും ഉയരാൻ ആരംഭിച്ചത് , ഉയർന്ന വില ആഗോള വൻകിട നിക്ഷേപകരെയും ചെറുകിട നിക്ഷേപകരെയും സ്വർണ്ണത്തിലുള്ള നിക്ഷേപക താത്പര്യം വർദ്ധിപ്പിച്ചിരിക്കുന്നു. കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ താത്പര്യം, അതുപോലെ ഉയർന്ന ആഗോള ഡിമാൻഡ്, ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ ഒക്കെ സ്വർണ്ണവില ഉയരാൻ കാരണമായി.

Leave a comment

Your email address will not be published. Required fields are marked *