dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment #Kerala #Malayalam Movies #movie

സിദ്ദിഖിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് കോടതി

Reading Time: < 1 minute

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് താല്ക്കാലിക ആശ്വാസം. സിദ്ദിഖിൻ്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് സുപ്രീം കോടതി തടഞ്ഞു. 365 സിനിമയിൽ അഭിനയിച്ചെന്നും 67 വയസായെന്നും സിദ്ദിഖ് കോടതിയിൽ വാദിച്ചു. തനിക്കെതിരെയുള്ള പരാതി ഏറെ വൈകിയാണ് നൽകിയതെന്നും സിദ്ദിഖ് കോടതിയിൽ വാദിച്ചു.
കേരള ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സിദ്ദിഖ് കഴിഞ്ഞ 6 ദിവസമായി ഒളിവിലാണ്. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കേരളത്തിനായി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ഹാജരായി. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയും ഹാജരായി.

Leave a comment

Your email address will not be published. Required fields are marked *