ഇന്ത്യന്‍ പ്രതിനിധികള്‍ക്കായി വര്‍ക്ക്‌ഷോപ്പ് വാഗ്ദാനം ചെയ്ത് കാനഡ. ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ കാനഡ ഇന്ത്യക്ക് തെളിവ് നല്‍കിയിട്ടില്ലെന്ന് ഇന്ത്യ ആരോപിക്കുന്ന സാഹചര്യത്തിലാണ് കാനഡ വര്‍ക്ക്‌ഷോപ്പുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പ്രതിനിധികള്‍ക്കായി നിയമവാഴ്ചയെക്കുറിച്ചാണ് വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യ എങ്ങനെയാണ് തീവ്രവാദത്തെ നിര്‍വചിക്കുന്നതെന്ന് നമ്മുടെ നിയമവാഴ്ചയില്‍ എല്ലായ്‌പ്പോഴും കണക്കാക്കാറില്ല. തങ്ങളുടെ മാനദണ്ഡങ്ങള്‍ നിയമപരമായി എന്തായിരിക്കുമെന്ന് വിശദീകരിക്കാന്‍ ജസ്റ്റിസ് കാനഡയും ആര്‍സിഎംപിയും മുന്‍കാലങ്ങളില്‍ ഫലപ്രദമായി ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ശില്‍പ്പശാലകള്‍ നടത്തിയിട്ടുണ്ടെന്ന് സീനിയര്‍ ബ്യൂറോക്രാറ്റ് വെല്‍ഡണ്‍ എപ്പ് പറയുന്നു.
