ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി, സ്പെയിനിലെ മരിയ ബ്രാന്യാസ് മൊറേറ 117 ആം വയസ്സിൽ അന്തരിച്ചു. മരണ വിവരം കുടുംബം സ്ഥിരീകരിച്ചു. 115-ാമത്തെ വയസിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് മരിയ നേടിയത്.
1907 മാര്‍ച്ച് 4-ന് അമേരിക്കയിലാണ് മരിയയുടെ ജനനം. ടെക്സാസില്‍ പത്രപ്രവര്‍ത്തകനായിരുന്നു മരിയയുടെ പിതാവ്. ഒന്നാംലോക മഹായുദ്ധകാലത്ത് സ്പെയിനിലേയ്ക്ക് മടങ്ങുന്നതിനിടെ അദ്ദേഹം ക്ഷയം ബാധിച്ച് മരിച്ചു. പിന്നീട് മരിയയും അമ്മയും ബാഴ്സലോണയില്‍ സ്ഥിര താമസമാക്കി. 1931-ന് മരിയ ഡോക്ടറായ ജോണ്‍ മോററ്റിനെ വിവാഹം ചെയ്തു, ഭര്‍ത്താവിനൊപ്പം നഴ്സായി ജോലി ചെയ്തു. 1976-ല്‍ മരിയയുടെ ഭര്‍ത്താവ് മരിച്ചു. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. തൊണ്ണൂറ്റി രണ്ടാമത്തെ വയസില്‍ ഒലോട്ടയിലെ നഴ്സിങ് ഹോമിലേയ്ക്ക് താമസം മാറിയ മരിയ ഇപ്പോഴും അവിടത്തെ അന്തേവാസികള്‍ക്കൊപ്പം ആണ് താമസം.







