2025-ൽ ജോലി അന്വേഷകർക്ക് മികച്ച വർഷമായിരിക്കുമെന്ന് റിപ്പോർട്ട്. ഈ വര്‍ഷം ആദ്യ ആറ് മാസത്തിനുള്ളില്‍ നിരവധി തസ്തികകളിലേക്ക് നിയമനം നടത്താന്‍ പദ്ധതിയിടുകയാണ് കാനഡയിൽ നിരവധി കമ്പനികള്‍. 46 ശതമാനം കമ്പനികളും 2025 ല്‍ ആദ്യ ആറ് മാസത്തിനുള്ളില്‍ പുതിയ സ്ഥിരം നിയമനങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതായി റോബര്‍ട്ട് ഹാഫിന്റെ സ്റ്റേറ്റ് ഓഫ് കനേഡിയന്‍ ഹയറിം സർവേ പറയുന്നു.
ഏകദേശം 49 ശതമാനം കമ്പനികള്‍ മാനേജര്‍ പോസ്റ്റിലുള്ള ഒഴിവുകള്‍ നികത്താന്‍ ശ്രമിക്കുന്നുണ്ട്. 54 ശതമാനം പേര്‍ പുതിയ വര്‍ഷത്തില്‍ പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കാന്‍ കൂടുതല്‍ കോണ്‍ട്രാക്ടര്‍മാരെ നിയമിക്കുമെന്ന് പറഞ്ഞു. ജീവനക്കാരെ വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്ന 47 ശതമാനം കമ്പനി മാനേജര്‍മാരും കമ്പനിയുടെ വളര്‍ച്ചയ്ക്കാണ് പ്രാധാന്യമെന്നും ഇതാണ് നിയമനം കൂടുതലാക്കാനുള്ള പ്രധാന കാരണമെന്നും ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ടേണ്‍ഓവര്‍ റേറ്റ്(44%), പുതിയ പ്രോജക്ടുകള്‍(41%) എന്നിവയും കാരണങ്ങളായി പറയുന്നു.
സ്‌കില്‍സ് ഗ്യാപ്, ടാലന്റ്ഷോര്‍ട്ടേജ്, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ ഉള്‍പ്പെടെ 2024 ല്‍ നിരവധി വെല്ലുവിളികളാണ് ജീവനക്കാരുടെ നിയമനങ്ങളിലുണ്ടായതെന്ന് റോബര്‍ട്ട് ഹാഫ് കാനഡയുടെ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ കൗല വാസിലോപോലോസ് പറയുന്നു.
2025-ൽ കാനഡയിൽ ജോലി അന്വേഷകർക്ക് മികച്ചതാവും; നിയമനങ്ങള്‍ നടത്താനൊരുങ്ങി കമ്പനികള്‍

Reading Time: < 1 minute