dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

പ്രവിശ്യകളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ നീക്കം; റിപ്പോർട്ട്

Reading Time: < 1 minute

ഭവന പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കാനഡയിലെ ചില പ്രവിശ്യകളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥിളുടെ എണ്ണം കുറയ്ക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് പദ്ധതിയിടുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഫെഡറല്‍സര്‍ക്കാരാണ് വിസ നല്‍കുന്നത്. അതേസമയം, കോളേജുകളെയും സര്‍വ്വകലാശാലകളെയും നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്തം പ്രവിശ്യാ സര്‍ക്കാരുകള്‍ക്കാണ്. 
പ്രവിശ്യകളുടെ ഹൗസിം സ്റ്റോക്കിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്ന പ്രവിശ്യകളെ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഉദാഹരണത്തിന് ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, നോവ സ്‌കോഷ്യ എന്നിവടങ്ങളിലാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഏറെയുള്ളത്. ഇവിടെ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്. 
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും കൂടുതല്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ചില പ്രവിശ്യകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ആ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *