ഒന്റാരിയോയിലും ക്യുബെക്കിലുമുണ്ടായ രൂക്ഷമായ ഇടിമിന്നലിനെ തുടർന്ന് വ്യാപകമായി വൈദ്യുതി നിലച്ചു. പതിനായിരക്കണക്കിന് ആളുകൾ മേഖലയിൽ നിലവിൽ ഇരുട്ടിലാണ്. ഒന്റാരിയോയിലെയും ക്യുബെക്കിലെയും 65,000 ഉപഭോക്താക്കളാണ് ബാധിക്കപ്പെട്ടതെന്ന് പ്രൊവിൻഷ്യൻ ഹൈഡ്രോ അതോറിറ്റീസ് റിപ്പോർട്ട് ചെയ്യുന്നു. ഒന്റാരിയോയിലെ ടിമ്മിൻസ് മുതൽ ഈസ്റ്റേൺ ക്യുബെക്കിലെ സെന്റ്. ലോറൻസ് റിവർ വരെയുള്ള മേഖലകളിലുടനീളം 800ലധികം പവർ ഔട്ടേജുകൾ ഉണ്ടായതായും ഇവർ വ്യക്തമാക്കി.
ഒന്റാരിയോയിലെ ഏറ്റവും വലിയ വൈദ്യുത സേവന ദാതാക്കളിൽ ഒരാളായ ഹൈഡ്രോ വൺ 688 ഔട്ടേജുകൾ ഉണ്ടായെന്നും 50,000 ഉപഭോക്താക്കളെ ഇത് ബാധിച്ചെന്നും റിപ്പോർട്ട് ചെയ്തു. ഒന്റാരിയോയിലെ മൈന്റണിൽ ആണ് ഏറ്റവും കൂടുതൽ പേർ ഇരുട്ടിലായത്. ഇവിടെയുള്ള 20,372 റെസിഡന്റ്സിൽ 7,216 പേരും ബാധിക്കപ്പെട്ടു. ഹണ്ട്സ്വില്ലയിലെ 6,686 ഉപഭോക്താക്കളും ബാൻക്രോഫ്റ്റിലെ 5,665 ഉപഭോക്താക്കളും വൈദ്യുതി തടസ്സം നേരിടുന്നു.
ഫെനലൻ ഫാൾസ്, അലിസ്റ്റൺ തുടങ്ങിയ ഇടങ്ങളിൽ ഒഴികെ മറ്റ് ബാധിക്കപ്പെട്ട ഇടങ്ങളിലെല്ലാം രാത്രി 11 മണിയോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്ന് ഹൈഡ്രോ വൺ പ്രതീക്ഷിക്കുന്നു.
ഹൈഡ്രോ ക്യുബെക് 125 ഔട്ടേജുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 12,503 റെസിഡന്റ്സ് ആണ് വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടുന്നത്. മോണ്ടിറിഗി, ലോറെന്റയ്ഡ്സ്, ലവാൽ എന്നിവിടങ്ങളിലാണ് സ്ഥിതിഗതികൾ രൂക്ഷം.
ശക്തമായ ഇടിമിന്നൽ : ഒന്റാരിയോയിലും ക്യുബെക്കിലും പതിനായിരക്കണക്കിന് ആളുകൾ ഇരുട്ടിൽ
Reading Time: < 1 minute






