ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, മാനിറ്റോബ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ നാല് പ്രവിശ്യകളിലേക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി).
ആൽബെർട്ട
നവംബർ 29 നും ഡിസംബർ 17 നും ഒന്നിലധികം സ്ട്രീമുകളിലായി 15 നറുക്കെടുപ്പുകൾ നടത്തി. വ്യത്യസ്ത മിനിമം സ്കോറുകളോടെ 1,700-ലധികം പ്രവശ്യ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ബ്രിട്ടീഷ് കൊളംബിയ
ഡിസംബർ 17-ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BCPNP) സംരംഭക, റീജിയണൽ സ്ട്രീമുകൾക്കും കീഴിൽ തിരഞ്ഞെടുപ്പുകൾ നടത്തി.വ്യത്യസ്‌ത കട്ട്ഓഫ് സ്‌കോറുകളിലായി 11 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
മാനിറ്റോബ
ഡിസംബർ 18-ന് പിഎൻപി (എംപിഎൻപി) രണ്ട് സ്ട്രീമുകൾക്ക് കീഴിൽ നറുക്കെടുപ്പ് നടത്തി. ഇൻ്റർനാഷണൽ എജ്യുക്കേഷൻ സ്ട്രീമിന് കീഴിൽ നടന്ന ആദ്യ നറുക്കെടുപ്പിലൂടെ 297 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീമിന് കീഴിൽ നടന്ന രണ്ടാമത്തെ നറുക്കെടുപ്പിലൂടെ കുറഞ്ഞത് 630 സ്‌കോർ നേടിയ 102 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
പ്രിൻസ് എഡ്വേർഡ് ഐലൻഡ്
ഡിസംബർ 16-ന്, ബിസിനസ് വർക്ക് പെർമിറ്റ് സംരംഭക സ്ട്രീമിനും ലേബർ ആൻഡ് എക്സ്പ്രസ് എൻട്രി സ്ട്രീമിനും കീഴിൽ PEI PNP നറുക്കെടുപ്പ് നടത്തി.
ലേബർ, എക്സ്പ്രസ് എൻട്രി സ്ട്രീമിന് കീഴിൽ 32 ഉദ്യോഗാർത്ഥികൾക്കും ബിസിനസ് വർക്ക് പെർമിറ്റ് സംരംഭക സ്ട്രീമിന് കീഴിൽ ഒരു ഇൻവിറ്റേഷൻ നൽകി.
