സ്പൗസൽ സ്പോൺസർഷിപ്പ് നടപടികൾ വേഗത്തിലാക്കാൻ രണ്ട് പുതിയ ഓട്ടോമേഷൻ ടൂളുകളുമായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC). കോമൺലോ പാര്‍ട്ണര്‍ എന്ന പേരിൽ കാനഡയിൽ വരുന്നവർക്കും, സ്പൗസൽ സ്പോൺസർഷിപ്പിൽ വരുന്നവർക്കും ഇത് ബാധകമാണ്. ഇതുവരെ കെട്ടികെടക്കുന്ന ആപേക്ഷകൾ വേഗത്തിലാക്കാൻ പുതിയ ഓട്ടോമേഷൻ ടൂളുകൾ ഉപയോഗിക്കും.
ഇപ്പോൾ തന്നെ പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റുകൾ (പിജിഡബ്ല്യുപി), ഐഇസി, എൽഎംഐഎ അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകൾ പ്രോസസ്സ് ചെയ്യുന്നതിന് ഡിപ്പാർട്ട്മെൻ്റ് നിലവിൽ സമാനമായ ഓട്ടോമേഷൻ ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. അതുപോലെ സൂപ്പർ വിസകൾക്കും വിസിറ്റിഗ് വിസകൾക്കും ഈ ടെക്നോളജി തന്നെയാണ് ഉപയോഗിച്ചിരുന്നത്.
സ്ഥിരമായി വരുന്ന സ്റ്റാൻഡേർഡ് ഫാമിലി ക്ലാസ് എന്നുള്ള ഗണത്തിൽ വരുന്ന ഓവർസ്സീസ്, സ്പൗസൽ,പാര്‍ട്ണര്‍ ആപ്ലിക്കേഷനുകൾ ചില പ്രത്യേക കോമൺ സ്വഭാവങ്ങളിൽ ഉപയോഗിച്ച് അടുക്കുക എന്നുള്ളതാണ് ഈ സോഫ്റ്റവർ ചെയ്യുന്നത്. കാരണം സ്പൗസൽ ആപ്ലിക്കേഷനുകൾക്ക് കാലതാമസം വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.
രണ്ട് ഓട്ടോമേഷൻ ടൂളുകൾ; സ്പൗസൽ സ്പോൺസർഷിപ്പ് നടപടികൾ വേഗത്തിലാക്കി കാനഡ

Reading Time: < 1 minute