dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

നഴ്‌സുമാർക്ക് തൊഴിലവസരവുമായി ഹെല്‍ത്ത് കാനഡ; പ്രതിവര്‍ഷം 100,000 ഡോളര്‍ വേതനം

Reading Time: < 1 minute

പ്രതിവര്‍ഷം 100,000 ഡോളര്‍ വേതനത്തൽ ഹെല്‍ത്ത് കാനഡ കാനഡയിലുടനീളം നഴ്‌സുമാരെ നിയമിക്കുന്നു. കൂടാതെ, 3,850 ഡോളര്‍ വരെ വാര്‍ഷിക വിദ്യാഭ്യാസ അലവന്‍സും ലഭിക്കും. ഹെല്‍ത്ത് കാനഡയില്‍ ഒക്യപേഷണല്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ക്കായി ഓപ്പണ്‍ ഇന്‍വെന്ററി ഉണ്ട്. ഇതിലൂടെ ആവശ്യാനുസരണം തസ്തികകള്‍ നികത്തുന്നതിന് ഹെല്‍ത്ത് കാനഡ അപേക്ഷകള്‍ പരിഗണിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയതി ഡിസംബര്‍ 31. 
കാല്‍ഗറി, എഡ്മന്റണ്‍, വാന്‍കുവര്‍, ടൊറന്റോ, ഓട്ടവ,മോണ്‍ട്രിയല്‍ തുടങ്ങിയ നഗരങ്ങളിലെ ഫുള്‍-ടൈം, പാര്‍ട്ട്-ടൈം തസ്തികകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള നഴ്‌സുമാരുടെ ഇന്‍വെന്ററി ഉപയോഗിക്കും. നഴ്‌സുമാര്‍ക്ക് ലഭിക്കുക പ്രതിവര്‍ഷം 81,513 ഡോളര്‍ മുതല്‍ 92,653 ഡോളര്‍ വരെയാണ്. നഴ്‌സുമാരുടെ എജ്യുക്കേഷന്‍ ലെവല്‍ അനുസരിച്ച് 605 ഡോളര്‍ മുതല്‍ 3,850 ഡോളര്‍ മുതല്‍ 3,850 ഡോളര്‍ വരെ വാര്‍ഷിക വിദ്യാഭ്യാസ അലവന്‍സും ലഭിക്കാന്‍ അര്‍ഹതയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. 
വിവരങ്ങള്‍ക്ക് ഹെല്‍ത്ത് കാനഡ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.https://hc-phac.hiringplatform.ca/processes/149032-nu-chn-03-occupational-health-nurse-inventory?locale=en

Leave a comment

Your email address will not be published. Required fields are marked *