ന്യൂഡൽഹി: ഇന്ത്യ കാനഡ ഉഭയകക്ഷി ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ കാനഡയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി എസ്. ജയ്ശങ്കർ. കാനഡ മറ്റ് രാജ്യത്തെ നയതന്ത്രജ്ഞരോട് എങ്ങിനെ പെരുമാറുന്നു എന്നതും അവരുടെ നയതന്ത്രജ്ഞർ മറ്റ് രാജ്യങ്ങളിൽ എങ്ങിനെ പെരുമാറുന്നു എന്നതിനേയും ഇരട്ടത്താപ്പ് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകുമെന്ന് ജയ്ശങ്കർ തുറന്നടിച്ചു. യഥാർത്ഥത്തിൽ എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് അറിയാൻ ഇന്ത്യൻ നയതന്ത്രജ്ഞർ ശ്രമിക്കുന്നത് കനേഡിയൻ ഭരണകൂടത്തിന് അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് തോന്നിയിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കെതിരെ യാതൊരു തെളിവുകളുമില്ലാതെ ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തേയും ഇത് പ്രതികൂലമായി ബാധിക്കുകയായിരുന്നു. കാനഡ ഇന്ത്യൻ ഹൈക്കമ്മീഷണറോട് പോലീസ് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് മറുപടിയായാണ് ഇന്ത്യ ഹൈക്കമ്മീഷണറെയും നയതന്ത്രജ്ഞരെയും തിരികെ വിളിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കാനഡ ഇന്ത്യൻ ഹൈക്കമ്മീഷണറോട് പോലീസ് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് മറുപടിയായാണ് ഇന്ത്യ ഹൈക്കമ്മീഷണറെയും നയതന്ത്രജ്ഞരെയും തിരികെ വിളിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാനഡയിൽ തടയേണ്ടിയിരിക്കുന്ന ആളുകളെ ലക്ഷ്യമിടാം. ഇന്ത്യൻ നേതാക്കളേയും നയതന്ത്രജ്ഞരേയും പരസ്യമായി ഭീഷണിപ്പെടുത്തുന്ന ആളുകൾ കാനഡയിലുണ്ടെന്ന് ചൂണ്ടിക്കാട്ടുമ്പോൾ, അത് അഭിപ്രായ സ്വാതന്ത്ര്യമാണെന്നാണ് അവരുടെ മറുപടി. ഇന്ത്യൻ ഹൈക്കമ്മിഷണറെ ഭീഷണിപ്പെടുത്തിയാൽ അത് അഭിപ്രായ സ്വാതന്ത്ര്യമാണെന്നാണ് അവരുടെ മറുപടി. ഇന്ത്യൻ ഹൈക്കമ്മിഷണറെ ഭീഷണിപ്പെടുത്തിയാൽ അത് അഭിപ്രായ സ്വാതന്ത്ര്യമായി നമ്മൾ അംഗീകരിക്കണം. അതേസമയം, സൗത്ത് ബ്ലോക്കിൽ നിന്ന് ദേഷ്യത്തോടെ ഇറങ്ങിപ്പോയിയെന്ന് ഇന്ത്യൻ പത്രപ്രവർത്തകൻ പറഞ്ഞാൽ അത് വിദേശ ഇടപെടലാകുമെന്നും ജയ്ശങ്കർ വിമർശിച്ചു.







