dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

ഇസ്രയേലിനുള്ള ആയുധ വിൽപ്പന നിർത്താനൊരുങ്ങി കാനഡ

Reading Time: < 1 minute

ഇസ്രയേലിനുള്ള ആയുധ വിൽപ്പന നിർത്താനൊരുങ്ങി കാനഡ. ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) അവതരിപ്പിച്ച പാർലമെൻ്ററി പ്രമേയത്തെ തുടർന്നാണ് തീരുമാനം. ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരാജയപ്പെട്ടുവെന്ന് എൻഡിപി ചൂണ്ടിക്കാട്ടി. ലിബറൽ, ബ്ലോക്ക് ക്യൂബെക്കോയിസ്, ഗ്രീൻ പാർട്ടി എന്നിവയുടെ പിന്തുണയോടെ പാസാക്കിയ പ്രമേയം പ്രകാരം പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ എന്‍.ഡി.പി ആവശ്യപ്പെട്ടു.
ലിബറലുകളും എൻഡിപിയും തമ്മിലുള്ള ധാരണയെ തുടർന്നാണ് വോട്ടെടുപ്പ് വിജയിച്ചത്. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് എൻഡിപി നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ആയുധ വിൽപന നിർത്തിയ നടപടിക്കെതിരെ ഇസ്രായേൽ ആഞ്ഞടിച്ചു. “മനുഷ്യരാശിക്കെതിരെയും പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരപരാധികളായ ഇസ്രായേലി സിവിലിയന്മാർക്കെതിരെയും ഭീകരമായ കുറ്റകൃത്യങ്ങൾ ചെയ്ത ഹമാസ് ഭീകരർക്കെതിരെ ഇസ്രയേലിൻ്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ ഹനിക്കുന്ന നടപടിയാണ് കനേഡിയൻ സർക്കാർ സ്വീകരിക്കുന്നത് എന്നത് ഖേദകരമാണ്,” ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *