സ്ഥിരതാമസത്തിനായുള്ള പേരന്റ് ആൻഡ് ഗ്രാന്റ് പേരന്റ്സ് (PGP ) അപേക്ഷ ഓഗസ്റ്റ് 2- വെള്ളിയാഴ്ച വരെ സമർപ്പിക്കാം. 2020-ൽ അപേക്ഷ സമർപ്പിച്ച 35,700 സ്പോൺസർമാർക്ക് അടുത്ത 2 ആഴ്‌ചയ്‌ക്കുള്ളിൽ ഇൻവിറ്റേഷൻ അയയ്‌ക്കുമെന്നും ഐആർസിസി വ്യക്തമാക്കി. 20,500 പൂർണ്ണമായ അപേക്ഷകൾ വരെ സ്വീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും ഏജൻസി കൂട്ടിച്ചേർത്തു.
സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ നിങ്ങൾക്ക് ഇൻവിറ്റേഷൻ ലഭിക്കുകയാണെങ്കിൽ (ITA), നിങ്ങൾ രണ്ട് അപേക്ഷകൾ
സമർപ്പിക്കേണ്ടതുണ്ട്:
- നിങ്ങളുടെ പേരന്റ് ആൻഡ് ഗ്രാന്റ് പേരന്റ്സിന്റെയും പേരിൽ ഒരു സ്പോൺസർഷിപ്പ് അപേക്ഷ
- നിങ്ങളുടെ പേരന്റ് ആൻഡ് ഗ്രാന്റ് പേരന്റ്സിനും വേണ്ടിയുള്ള സ്ഥിരതാമസത്തിനുള്ള അപേക്ഷ.







