dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

1.2 ദശലക്ഷം വാഹനങ്ങൾ തിരിച്ചുവിളിച്ച് സ്റ്റെല്ലാന്റിസ്

Reading Time: < 1 minute

പിൻ‌വശത്തെ ക്യാമറകൾ പ്രവർത്തനരഹിതമാക്കുന്ന സോഫ്റ്റ്‌വെയർ തകരാർ പരിഹരിക്കുന്നതിനായി യു.എസ്സിലും കാനഡയിലുമായി ഏകദേശം 1.2 ദശലക്ഷം വാഹനങ്ങൾ തിരിച്ചുവിളിച്ച് സ്റ്റെല്ലാന്റിസ്.
2022, 2023 മോഡൽ ‌ ജീപ്പ് കോംപസ്, ഗ്രാൻഡ് ചെറോക്കി, വാഗനീർ, ഗ്രാൻഡ് വാഗണീർ എസ്‌യുവികൾ എന്നിവയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2022 മുതൽ 2023 വരെയുള്ള റാം പ്രോമാസ്റ്റർ വാനുകളും റാം 3500 ഷാസി ക്യാബുകളും 2022 മുതൽ റാം 1500, 2500 പിക്കപ്പുകളും തിരിച്ചുവിളിച്ചവയിൽ‌ ഉൾപ്പെടുന്നു. കൂടാതെ 2021 മുതൽ 2023 വരെയുള്ള ക്രിസ്‌ലർ പസിഫിക്ക മിനിവാനുകൾ, ജീപ്പ് ഗ്രാൻഡ് ചെറോക്കി, എസ്20 വിറാൻ 1, 2020 ചെറോക്കി 1, 2020 ചെറോക്കി 1എസ്.യു.വിയും തിരിച്ചുവിളിച്ചവയിലുണ്ട്.
ക്യാമറകൾ തകരാറിലാക്കാൻ കഴിയുന്ന റേഡിയോ സോഫ്‌റ്റ്‌വെയർ വാഹനങ്ങളിലുണ്ടെന്ന് കമ്പനി പറയുന്നു. ചില വാഹനങ്ങൾക്ക് ഇതിനകം ഒരു ഓൺലൈൻ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ പ്രശ്‌നം പരിഹരിക്കുപ്പെടും. ഉടമകൾക്ക് തിരിച്ചുവിളി അറിയിപ്പുകൾ മെയിലിലൂടെ അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *