dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

കാനഡയിലെ സസ്കാച്വാനിൽ വാഹനാപകടം; മലയാളി മരിച്ചു

Reading Time: < 1 minute

കാനഡയിൽ ട്രെയിലറുകൾ തമ്മിൽ കൂട്ടിയിടിച്ച് മലയാളി മരിച്ചു. കാൽ​ഗറി സ്വദേശി ലിജോ ഫ്രാൻസിസ്(34) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ റെജീനയിൽ നിന്ന് 100 കിലോമീറ്റർ കിഴക്കായി വോൾസെലിക്ക് സമീപമാണ് രണ്ട് സെമി ട്രെയിലറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് ഹൈവേ 1 അടച്ചിരുന്നു.
കൂട്ടിയിടിയുടെ ദൃശ്യങ്ങളും, വാഹനങ്ങളുടെ അവശിഷ്ടങ്ങളും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ട്രക്കിംഗ് ഗ്രൂപ്പുകൾ പങ്കിട്ടിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *