dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

ജൂണിൽ സ്ഥിരതാമസക്കാരായി കാനഡയിലേക്ക് കുടിയേറിയവരുടെ എണ്ണം കുറഞ്ഞു : റിപ്പോർട്ട്

Reading Time: < 1 minute

തുടർച്ചയായ രണ്ട് മാസത്തെ വർദ്ധനവിന് ശേഷം സ്ഥിരതാമസക്കാരായി കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ ജൂൺ മാസം നേരിയ കുറവ് രേഖപ്പെടുത്തി. ഇമിഗ്രേഷൻ, റഫ്യൂജിസ്, ആൻഡ് സിറ്റിസൺഷിപ് കാനഡയുടെ ( ഐആർസിസി ) പുതിയ കണക്കുകൾ പ്രകാരം ജൂണിൽ 44,540 പുതിയ സ്ഥിരതാമസക്കാരെയാണ് രാജ്യം വരവേറ്റത്. മേയ് മാസത്തേതിനേക്കാൾ 4.9 ശതമാനം കുറവ്. നേരിയ കുറവ് കാണിക്കുന്നുണ്ടെങ്കിലും 2024ലെ തങ്ങളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട ടാർഗറ്റ് കാനഡ മറികടക്കുമെന്ന് തന്നെയാണ് സൂചന.
മാർച്ചിൽ 34,870 പുതിയ സ്ഥിരതാമസക്കാരാണ് രാജ്യത്തേക്ക് എത്തിയത്. ഏപ്രിലിലും മേയിലും ഈ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായി. ഈ മാസങ്ങളിൽ യഥാക്രമം 42,595 ഉം 46,835 ഉം പുതിയ കുടിയേറ്റക്കാർ കാനഡയിലേക്ക് എത്തി. ജൂണിലുള്ള നേരിയ കുറവ് അതുകൊണ്ട് തന്നെ ശ്രദ്ധേയമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ, 2024 അവസാനമാകുമ്പോഴേക്കും 511,410 പുതിയ സ്ഥിരതാമസക്കാർക്ക് കാനഡ സ്വാഗതമരുളും. അതായത്, കഴിഞ്ഞ വർഷത്തെ 471,815 പുതിയ സ്ഥിരതാമസക്കാർ എന്നതിൽ നിന്നും 8.4 ശതമാനം വർധന. ഇതൊരു റെക്കോഡ് തന്നെ ആവുകയും ചെയ്യും. 2024 – 2026 എമിഗ്രേഷൻ ലെവൽസ് പ്ലാൻ പ്രകാരം 485,000 ആണ് ഈ വർഷം സർക്കാരിന്റെ കുടിയേറ്റ ലക്ഷ്യം. ഇത് മറികടക്കുമെന്ന് ചുരുക്കം.

Leave a comment

Your email address will not be published. Required fields are marked *