dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

കാനഡയിൽ യുവാക്കൾക്കിടയിൽ വന്‍കുടലിലെ കാന്‍സര്‍ വര്‍ധിക്കുന്നു; റിപ്പോർട്ട്

Reading Time: < 1 minute

കാനഡയിൽ കോളോറെക്റ്റല്‍ കാന്‍സര്‍(വന്‍കുടലിലെ കാന്‍സര്‍) വര്‍ധിക്കുന്നതായി റിപ്പോർട്ട്. 16 പുരുഷന്മാരില്‍ ഒരാള്‍ക്കും 18 സ്ത്രീകളില്‍ ഒരാള്‍ക്കും കോളോറെക്റ്റല്‍ കാന്‍സര്‍ വര്‍ധിക്കുന്നതായി കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റി റിപ്പോർട്ട് പറയുന്നു. കൂടാതെ രാജ്യത്ത് കാന്‍സര്‍ ബാധിച്ച് മരിക്കുന്ന മരണങ്ങളില്‍ 11 ശതമാനവും കോളന്‍ കാന്‍സര്‍ മൂലമാണെന്നും കണക്കുകൾ പറയുന്നു.
യഥാര്‍ത്ഥത്തില്‍ കാനഡയിലെ എല്ലാ പ്രായക്കാര്‍ക്കിടയിലും വന്‍കുടല്‍ കാന്‍സര്‍ കുറഞ്ഞുവരികയാണ്. 1980 കള്‍ മുതല്‍ എല്ലാ വര്‍ഷവും നിരക്ക് കുറയുന്നുണ്ട്. എന്നാല്‍ 50 വയസിന് ശേഷമുള്ള സ്‌ക്രീനിംഗ് മൂലം ഈ കുറവ് പഴയ തലമുറകളില്‍ മാത്രമായി ഒതുങ്ങുന്നുവെന്നും ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 
2020ല്‍ കാന്‍സര്‍ എപ്പിഡെമിയോളില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കനേഡിയന്‍ യുവാക്കള്‍ക്കിടില്‍ കോളന്‍ കാന്‍സര്‍ വര്‍ധിക്കുന്നതായി പറയുന്നു. നിലവില്‍ വന്‍കുടലിലെ കാന്‍സര്‍ രോഗനിര്‍ണയം നടത്തുന്നവരില്‍ അതിജീവനത്തിനുള്ള സാധ്യത 70 ശതമാനത്തില്‍ താഴെയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *