ഫെബ്രുവരി 1 മുതൽ കാനഡയിൽ വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങി ടെസ്‌ല. മോഡൽ 3 വാഹനത്തിന്റെ വില 9,000 ഡോളർ വരെ വർധിപ്പിക്കുമെന്ന് കമ്പവി വ്യക്തമാക്കി. കൂടാതെ മോഡൽ Y, X, S എന്നിവയുടെ വില 4,000 ഡോളർ വർധിപ്പിക്കുമെന്നും കമ്പനി പറയുന്നു. എന്നാൽ വില വർധിപ്പിക്കാനുള്ള കാരണം ടെസ്‌ല വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഫെബ്രുവരി 1 മുതൽ കാനഡയ്ക്കെതിരായി താരിഫുകൾ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
പ്രോഗ്രാേം ഫണ്ടിങ് തീർന്നതിനെ തുടർന്ന് 5000 ഡോളർവരെ മൂല്യമുള്ള ഫെഡറൽ ഇവി ഇൻസെന്റീവ് ജനുവരി 12-ന് അവസാനിച്ചിരുന്നു. ജനുവരിയിൽ ടെസ്‌ല തങ്ങളുടെ വാഹനങ്ങളുടെ വില 1,000 ഡോളർ വർധിപ്പിച്ചതിന് പിന്നാലെയാണ് മോഡൽ 3, മോഡൽ Y എന്നിവയെ ഫെഡറൽ ഇലക്ട്രിക് വെഹിക്കിൾ ഇൻസെൻ്റീവിനുള്ള യോഗ്യതയിൽ നിന്ന് പുറത്താക്കിയത്. ഇൻസെൻ്റീവ് പ്രോഗ്രാമിനുള്ള ഫണ്ടിംഗ് അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുകയാണെന്ന് ട്രാൻസ്‌പോർട്ട് കാനഡ പറഞ്ഞതിനെ തുടർന്നാണ് നേരത്തെയുള്ള വില വർദ്ധന.
ഫെബ്രുവരി 1 മുതൽ കാനഡയിൽ ടെസ്‌ലയുടെ വില ഉയരും

Reading Time: < 1 minute