സ്വർണവില വർദ്ധനവിൽ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കൾ നേരിടുന്നത്. വലിയ കയറ്റിറക്കാങ്ങളാണ് സെപ്റ്റംബർ മാസം ഉണ്ടായത്. മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാൽ സെപ്റ്റംബർ 5 വരെ രേഖപ്പെടുത്തിയ ട്രെൻ്റ് ഇടിവായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തുന്നത്.
മാസം ആരംഭിച്ചിടത്തു നിന്ന് ഇന്ന് വരെയുള്ള സ്വർണവില പരിശോധിച്ചാൽ നാലായിരം രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് കണ്ടെത്താൻ സാധിക്കും. ഇന്നും റെക്കോഡ് ഉയരത്തിലാണ് വില വർദ്ധനവ്. ഇന്ന് ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7,100 രൂപയും പവന് 320 രൂപ വർദ്ധിച്ച് 56,800 രൂപയുമാണ് വിപണി വില. എന്നാൽ ഈ വിലയ്ക്കും സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. പണിക്കൂലിയും മറ്റുമായി പിന്നേയും എത്രയധികം തുക നൽകിയാലാണ് സ്വർണം ലഭിക്കുക. എന്നാൽ കഴിഞ്ഞ ദിവസം സ്വർണവിലയിൽ വലിയ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല.
സ്വർണം വിലയിൽ മാത്രമല്ല ഇന്നത്തെ വെള്ളി വിലയിലും വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 101 രൂപയും കിലോഗ്രാമിന് 1,01,000 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.







