ഒൻ്റാറിയോയിൽ ഈ വർഷം റിപ്പോർട്ട് ചെയ്ത 166 കേസുകളിൽ 83 ശതമാനം കേസുകളും ടൊറൻ്റോയിൽ. എന്നാൽ കഴിഞ്ഞ വർഷം ഒൻ്റാറിയോയിൽ 33 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. എംപോക്സ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച കനേഡിയന്മാർ രണ്ട് വർഷത്തിനുശേഷവും രണ്ടാമത്തെ ഡോസ് എടുത്തിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് എടുത്തണമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. ശക്തമായ പ്രതിരോധശേഷി ലഭിക്കുന്നതിന് രണ്ടാമത്തെ ഡോസ് എടുക്കുണമെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.
2023-ൽ എംപോക്സ് കേസുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും കാനഡയുടെ ചില ഭാഗങ്ങളിൽ വീണ്ടും വർധിച്ചു. ടൊറൻ്റോ പബ്ലിക് ഹെൽത്ത് (TPH) TPH ക്ലിനിക്കുകളിലൂടെയും കമ്മ്യൂണിറ്റി ഹെൽത്ത് പാർട്ണർ ക്ലിനിക്കുകളിലൂടെയും mpox വാക്സിനേഷൻ ലഭ്യമാക്കുന്നത് തുടരുന്നതായി ടൊറൻ്റോ നഗരത്തിലെ ആരോഗ്യ അസോസിയേറ്റ് മെഡിക്കൽ ഓഫീസർ ഡോ. റീത്ത ഷാഹിൻ പറഞ്ഞു.
