dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #Uncategorized

ഒൻ്റാറിയോ OINP ഡ്രോ; 2,487 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

സെപ്റ്റംബർ 10-ന് നടന്ന നാല് ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിന് (PR) അപേക്ഷിക്കാൻ
2,487 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ജൂലൈ 16-ലെ സമാന OINP നറുക്കെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീമിൻ്റെ കട്ട്ഓഫ് സ്‌കോർ 10 പോയിൻ്റ് കുറഞ്ഞു.
ഫോറിൻ വർക്കർ സ്‌ട്രീം, ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് സ്‌ട്രീം, ഇൻ-ഡിമാൻഡ് സ്‌കിൽ സ്‌ട്രീം എന്നിവയിലൂടെയാണ് ഇൻവിറ്റേഷൻ നൽകിയത്. 2023 സെപ്റ്റംബർ 10-നും 2024 സെപ്റ്റംബർ 10-നും ഇടയിൽ എക്‌സ്‌പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് (EOI) സംവിധാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത അപേക്ഷകരെയാണ് ഈ നറുക്കെടുപ്പുകൾക്ക് പരി​ഗണിച്ചത്.
ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീം വഴി 67-ഉം അതിനുമുകളിലും ഇഒഎസ് കട്ട്ഓഫ് സ്കോർ ഉള്ള 61 വ്യാപാര തൊഴിലുകളിലായി 1,017 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. കൂടാതെ മറ്റൊരു ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീം വഴി 67-ഉം അതിനുമുകളിലും കട്ട്ഓഫ് സ്കോർ ഉള്ള 40 ആരോഗ്യ തൊഴികളിലായി 806 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഇൻ-ഡിമാൻഡ് സ്കിൽ സ്ട്രീലൂടെ 34-ഉം അതിനുമുകളിലും കട്ട്ഓഫ് സ്കോർ ഉള്ള 56 തൊഴിലുകളിലായുള്ള പൊതു നറുക്കെടുപ്പിലൂടെ 649 ഉദ്യോഗാർത്ഥികൾക്കും ഫോറിൻ വർക്കർ സ്‌ട്രീം വഴി 15 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി.

Leave a comment

Your email address will not be published. Required fields are marked *