കിടമത്സരം ഏറെയുള്ള ഒന്റാരിയോയുടെ തൊഴിൽ വിപണിയിൽ അനുയോജ്യമായ ഒരു ജോലി കണ്ടെത്തുക എന്നത് ശ്രമകരമായ കാര്യമാണ്. പ്രത്യേകിച്ച് പുതുതായി എത്തുന്നവർക്ക്. ഏത് വിഭാഗത്തിൽ പെട്ട തൊഴിൽ അന്വേഷകർക്കും ആശ്രയിക്കാവുന്ന ഒന്റാരിയോയിലെ പ്രധാന ഏജൻസികൾ ഇതാ.
റോബർട്ട് ഹാഫ്
സ്റ്റാഫിങ് സർവ്വീസിൽ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള ആഗോള തലത്തിൽ തന്നെ വേരുകളുള്ള സ്ഥാപനമാണിത്. ഒന്റാരിയോയിൽ ഇവരുടെ ശക്തമായ സാനിധ്യമുണ്ട്. സ്ഥിരം, താത്കാലികം, പ്രൊജക്റ്റ് കേന്ദ്രീകൃതം തുടങ്ങി എല്ലാ മേഖലകളിലും ഇവർ ജീവനക്കാരെ നൽകുന്നു.
അഡേക്കോ
എല്ലാ വലുപ്പത്തിലുമുള്ള ബിസിനസുകൾക്കും ആവശ്യമായ ജോലിക്കാരെ അഡേക്കോ നൽകും. നിർമാണം, ഐടി, ഹെൽത്ത് കെയർ, ഫിനാൻസ് തുടങ്ങിയ മേഖലകളിൽ എല്ലാം ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ടെമ്പററി സ്റ്റാഫിങ്, പെർമനന്റ് പ്ലേസ്മെന്റ്, കരിയർ ട്രാൻസിഷൻ സർവീസ് എന്നിവയ്ക്ക് എല്ലാം സമീപിക്കാം.
റാന്റ്സ്റ്റാന്റ്
തൊഴിലവസകർക്കും തൊഴിൽ ദാദാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മികച്ച സേവനങ്ങൾ നൽകുന്ന സ്ഥാപനമാണിത്. സ്ഥിര – താൽക്കാലിക സ്റ്റാഫിങ് സേവനങ്ങൾ മുതൽ എക്സിക്യൂട്ടീവ് സേർച്ച് മുതൽ എച്ച് ആർ സൊല്യൂഷൻസ് വരെ ഇവിടെ നിന്ന് കിട്ടും. എൻജിനീയറിങ്, ഹെൽത്ത് കെയർ, ഐ ടി, ഫിനാൻസ് തുടങ്ങിയ രംഗങ്ങളിൽ എല്ലാം ഇവർ സേവനം നൽകുന്നുണ്ട്.
കെല്ലി സർവീസ്
ഏഴു പതിറ്റാണ്ടോളമായി സ്റ്റാർട്ടിങ് ഇൻഡസ്ട്രിയിൽ വിശ്വസനീയമായി നിലനിൽക്കുന്ന സ്ഥാപനമാണ് കെല്ലി സർവീസ്. ടെമ്പററി സ്റ്റാഫിങ്, പെർമനന്റ് പ്ലേസ്മെന്റ്, ഔട്ട്‌സോഴ്‌സിങ് സേവനങ്ങൾ എന്നിവയിൽ ഇവർ പ്രഗദ്ഭരാണ്. എൻജിനീയറിങ്, ഹെൽത്ത് കെയർ, ഐ ടി, ഫിനാൻസ് തുടങ്ങിയ രംഗങ്ങളിൽ സേവനം നൽകുന്നു.
മാൻപവർ
ഒന്റാരിയോയിൽ ശക്തമായ സാനിധ്യമുള്ള മറ്റൊരു സ്ഥാപനമാണിത്. ടെമ്പററി സ്റ്റാഫിങ്, പെർമനന്റ് പ്ലേസ്മെന്റ്, വർക്ക് പോസ്റ്റ് മാനേജ്മെന്റ് സർവീസ് എന്നിവയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. മാനുഫാക്ചറിങ്, ലോജിസ്റ്റിക്സ്, ഐടി, കസ്റ്റമർ സർവീസ് തുടങ്ങിയ ഇൻഡസ്ട്രികളിൽ തൊഴിലാളികളെ നൽകുന്നു.
ഹെയ്‌സ്, എക്സ്പ്രസ് എംപ്ലോയ്മെന്റ് പ്രൊഫഷണൽസ്, ദ ബാഗ് ഗ്രൂപ്പ്, പ്രോകോം, ടാലന്റ്കോർ എന്നിവയാണ് മേഖലയിലെ പ്രധാനമായ മറ്റ് സ്ഥാപനങ്ങൾ.






