കേരളത്തിൽ സ്വർണവില വീണ്ടും കൂടി. ഒരു പവന് 480 രൂപ വർധിച്ചു. അതോടെ വില 53,200 രൂപയിലേക്കെത്തി. ഗ്രാമിന് 6650 രൂപ. വെള്ളിയാഴ്ച 200 രൂപ കുറഞ്ഞ് പവന് 52,720 രൂപ എന്ന നിരക്കിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി 53,000 രൂപയിൽ താഴെയായിരുന്നു പവന്റെ വില.
ജൂൺ ഏഴാം തിയ്യതിയാണ് ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില നിലവാരം. അതേസമയം ജൂൺ മാസത്തെ കുറഞ്ഞ വില രേഖപ്പെടുത്തിയത് 8,9,10 ദിവസങ്ങളിലാണ്. ഒരു പവൻ സ്വർണ്ണത്തിന് 52,560 രൂപയും, ഗ്രാമിന് 6,570 രൂപയുമായിരുന്നു വില.
ഒരു പവൻ വാങ്ങാൻ 60,000 രൂപ നൽകണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വില മാത്രം നൽകിയാൽ പോര. അതിനൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 60,000 രൂപ നൽകണ്ടി വരും.
സ്വർണവില വീണ്ടും കൂടി

Reading Time: < 1 minute