dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canadian Malayalam News Daily #Cars in Canada Malayalam #Christmas Movies #Social Media

പോൺ കാണാൻ ഐഡി നിർബന്ധമാക്കും : പിയർ പൊലിയേവ്

Reading Time: < 1 minute

പോൺ വെബ്സൈറ്റുകൾ സന്ദർശിക്കുന്നവരുടെ  പ്രായം പരിശോധിക്കണമെന്ന നിയമത്തിൽ ഭാവി കൺസർവേറ്റീവ് ഗവൺമെന്റ്  മാറ്റം വരുത്തുമെന്ന് പ്രതിപക്ഷ നേതാവ് പിയർ പൊലിയേവ്. പ്രായം പരിശോധിക്കുന്നതിന് ഐഡി നിർബന്ധമാക്കാനാണ് നീക്കം.
ലൈംഗികത വെളിവാക്കുന്ന കണ്ടന്റ്  പ്രായപൂർത്തി ആകാത്തവർക്ക് പ്രാപ്യമാകുന്നത് തടയുന്ന S-210  ബില്ലിനെക്കുറിച്ച് പഠിക്കാൻ ഒരു ഹൗസ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.  എന്നാൽ ഇതുമായി ബന്ധപ്പെട്ട മീറ്റിംഗുകളൊന്നും ഇതുവരെ ഷെഡ്യൂൾ ചെയ്തിട്ടില്ല. ഈ ബില്ലിനെ കൺസർവേറ്റീവ് പാർട്ടി പിന്തുണയ്ക്കുന്നുണ്ട്. അതേസമയം ലിബറലുകൾ  ഈ ബില്ലിന് എതിരാണ്. കുട്ടികളെ സംരക്ഷിക്കാൻ ഇത്തരം ബില്ലുകൾ സഹായകമാവില്ലെന്നാണ് ലിബറൽ പാർട്ടിയുടെ പക്ഷം.
പോൺ വെബ്സൈറ്റുകളിൽ പ്രവേശിക്കുന്നവരുടെ പ്രായം പരിശോധിക്കണം എന്നതാണ് നിയമം. എന്നാൽ അത് എങ്ങനെ ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല.   ഡിജിറ്റൽ ഐഡി സംവിധാനമോ സേവനങ്ങളോ കൊണ്ടുവന്നേക്കാമെന്നാണ് വിലയിരുത്തൽ.

Leave a comment

Your email address will not be published. Required fields are marked *