കാനഡയുടെ തൊഴിൽ വിപണിയുടെ ആവശ്യകതയ്ക്ക് അനുസൃതല്ല രാജ്യത്തേക്കുള്ള വിദേശ വിദ്യാർഥികളുടെ റിക്രൂട്ട്മെന്റ് എന്ന് സൂചിപ്പിക്കുന്ന കണക്കുകൾ പുറത്ത്. ഹെൽത്ത് കെയർ, ട്രേഡ് തുടങ്ങിയ ഡിമാൻഡ് കൂടുതലുള്ള പ്രോഗ്രാമുകളേക്കാൾ ബിസിനസ് പ്രോഗ്രാമുകളിലേക്കാണ് കോളേജുകളും സർവ്വകലാശാലകളും വിദ്യാർഥികളെ ആകർഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
2018 മുതൽ 2023 വരെയുള്ള കാലയളവിൽ അനുവദിച്ചതിൽ 27 ശതമാനം സ്റ്റഡി പെർമിറ്റുകളും ബിസിനസുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിലേക്കുള്ളതാണ്. ഇതേ കാലയളവിൽ, ഹെൽത്ത് സയൻസ്, മെഡിസിൻ അല്ലെങ്കിൽ ബയോളജിക്കൽ, ബയോമെഡിക്കൽ സയൻസ് പ്രോഗ്രാമുകളിലേക്ക് സ്റ്റഡി പെർമിറ്റ് കിട്ടിയ വിദേശ വിദ്യാർത്ഥികൾ വെറും ആറ് ശതമാനം മാത്രമാണ്. ട്രേഡ്, l വൊക്കേഷണൽ ട്രെയിനിങ് തുടങ്ങിയ വിഭാഗത്തിലെ പ്രോഗ്രാമുകളിൽ സ്റ്റഡി പെർമിറ്റ് ലഭിച്ച രാജ്യാന്തര വിദ്യാർത്ഥികൾ വെറും 1.25 ശതമാനമാണ്.
ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ ( ഐആർസിസി ) നൽകിയ കണക്കുകൾ അനുസരിച്ച് സിബിസി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ പ്രസക്തമായ വിവരങ്ങൾ പുറത്തുവന്നത്. ഫെഡറൽ അല്ലെങ്കിൽ പ്രൊവിൻഷ്യൽ സർക്കാരുകളോ, കനേഡിയൻ കോളേജുകളോ സർവകലാശാലകളോ ഒന്നും തന്നെ രാജ്യത്തെ തൊഴിൽ ആവശ്യകതയ്ക്ക് അനുസരിച്ച് രാജ്യാന്തര വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രാധാന്യം നൽകുന്നില്ലെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കാനഡയുടെ തൊഴിൽ വിപണിക്ക് അനുസൃതല്ല വിദേശ വിദ്യാർഥികളുടെ റിക്രൂട്ട്മെന്റ് : റിപ്പോർട്ട്
Reading Time: < 1 minute






