dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

102കാരിയെ വിവാഹം ചെയ്ത് നൂറുവയസുകാരന്‍; റെക്കോര്‍ഡ്, ലോകത്തിലെ ഏറ്റവും പ്രായമുള്ള നവദമ്പതികൾ

Reading Time: < 1 minute

പെൻസിൽവാനിയ: അപൂർവമായ ഒരു വിവാഹത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് യുഎസിലെ ഫിലാഡൽഫിയ. ലോകത്തെ ഏറ്റവും പ്രായമുള്ള നവദമ്പതികളെന്ന ​ഗിന്നസ് റെക്കോഡ് നേടിയ ബെർണി ലിറ്റ്മാനും മാർജോറി ഫിറ്റർമാനും ഇവിടെയാണ് താമസിക്കുന്നത്. 100 വയസുള്ള ബെർണിയും 102 വയസുള്ള മാർജോറിയും വിവാഹിതരായിട്ട് ഏഴു മാസമേ ആയിട്ടുള്ളു. 202 വയസും 271 ദിവസവുമാണ് ഇവരുടെ ആകെ പ്രായം. 7 മാസം മുമ്പ് മെയിലാണ് ഇരുവരും വിവാഹിതരായത്.
ഫിലാഡൽഫിയയിലെ കെയർ ഹോമിൽ വച്ചാണ് 9 വർഷം മുമ്പ് ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് പ്രണയത്തിലാവുകയും ഈ വർഷം മെയ് 19ന് വിവാഹിതരമവുകയുമായിരുന്നു. ചെറുപ്പകാലത്ത് ഇരുവരും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ ഒരേ സമയം പഠിച്ചിരുന്നുവെങ്കിലും പരിചയമുണ്ടായിരുന്നില്ല. എൻജിനിയറായ ബെർണിയും ടീച്ചറായ മാർജോറിയും പങ്കാളികളുടെ മരണശേഷമാണ് കെയർ ഹോമിൽ എത്തുന്നത്. ഇരുവരുടെയും നാല് തലമുറകളിലുള്ള ബന്ധുക്കളുടെ സാന്നിധ്യത്തിൽ ജൂത ആചാരങ്ങളോടെയായിരുന്നു വിവാഹം.
ഇവരുടെ വിവാഹ ചിത്രങ്ങൾ ​ഗിന്നസ് വേൾഡ് റെക്കോർഡ്സും പങ്കുവച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *