dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation #Uncategorized

പ്രവിശ്യകളിലെ മിനിമം വേതന വർധന ഒക്ടോബർ 1 മുതൽ; ഒൻ്റാറിയോയിലും 3 പ്രവിശ്യകളിലെയും വർധന ഇങ്ങനെ

Reading Time: < 1 minute

ഒക്ടോബർ 1 മുതൽ, ഒൻ്റാറിയോ, മാനിറ്റോബ, സസ്‌കാച്വാൻ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നിവിടങ്ങളിൽ പുതിയ മിനിമം വേതന നിരക്ക് നിലവിൽ വരും. വേതനം, ജീവിതച്ചെലവും മറ്റ് സാമ്പത്തിക ഘടകങ്ങളും പരി​ഗണിച്ച് കനേഡിയൻ പ്രവിശ്യകൾ നടത്തുന്ന വാർഷിക ക്രമീകരണത്തിൻ്റെ ഭാഗമാണ് ഈ മാറ്റം.
ബ്രിട്ടീഷ് കൊളംബിയയും ക്യുബെക്കും ഈ വർഷം ആദ്യം തന്നെ മിനിമം മണിക്കൂർ വേതനം വർധിപ്പിച്ചിരുന്നു. ബ്രിട്ടീഷ് കൊളംബിയ അതിൻ്റെ മിനിമം മണിക്കൂർ വേതനം 2024 ജൂൺ 1-ന് മണിക്കൂറിന് $17.40 ആയി ഉയർത്തി, അതേസമയം ക്യൂബെക്ക് 2024 മെയ് 1-ന് അവരുടെ മിനിമം വേതനം മണിക്കൂറിന് $15.75 ആയി ഉയർത്തിയിരുന്നു.

പ്രവിശ്യകളിലെ മിനിമം വേതന വർധന അറിയാം

ഒൻ്റാറിയോ

ഒൻ്റാറിയോയിൽ, മിനിമം വേതനം ഒക്‌ടോബർ 1-ന് നിലവിലെ മണിക്കൂറിന് 16.55 ഡോളറിൽ നിന്ന് മണിക്കൂറിന് $17.20 ആയി ഉയരും.

മാനിറ്റോബ

മാനിറ്റോബയുടെ മിനിമം വേതനം മണിക്കൂറിന് 15.30 ഡോളറിൽ നിന്നും 15.80 ഡോളറായി ഉയരും. 2023-ൽ, മാനിറ്റോബയിൽ രണ്ട് തവണ വേതനം വർധിപ്പിച്ചു. കഴിഞ്ഞ വർഷം മൊത്തം മണിക്കൂറിന് $1.80 വർധിപ്പിച്ചിരുന്നു. ഉപഭോക്തൃ വില സൂചികയെ (CPI) അടിസ്ഥാനമാക്കി പ്രവിശ്യ അതിൻ്റെ മിനിമം വേതനം ക്രമീകരിക്കുന്നു. അടുത്ത വേതന വർധന 2025 ഒക്ടോബർ 1-ന് പ്രതീക്ഷിക്കുന്നു

സസ്‌കാച്വാൻ

സസ്‌കാച്വാനിലെ മിനിമം വേതനം മണിക്കൂറിന് $14.00 മുതൽ $15.00 വരെ മിനിമം വേതന വർധനവ് നടപ്പിലാക്കും. ഇത് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. അവസാനമായി 2023 ഒക്‌ടോബർ 1-ന് മിനിമം വേതനം മണിക്കൂറിന് $13.00-ൽ നിന്ന് $14.00 ആയി ഉയർത്തിയിരുന്നു

പ്രിൻസ് എഡ്വേർഡ് ഐലൻഡ്

പ്രിൻസ് എഡ്വേർഡ് ഐലൻഡ് മിനിമം വേതനം മണിക്കൂറിന് 15.40 ഡോളറിൽ നിന്നും $16.00 ആയി ഉയർത്തും. ഏറ്റവും പുതിയ വർദ്ധനവ് 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നു.

Leave a comment

Your email address will not be published. Required fields are marked *