dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

PNP ഇൻവിറ്റേഷൻ നൽകി മൂന്ന് പ്രവിശ്യകൾ

Reading Time: < 1 minute

ഒൻ്റാറിയോ, ബ്രിട്ടീഷ് കൊളംബിയ,സസ്‌കാച്വാൻ എന്നീ മൂന്ന് പ്രവിശ്യകളിലേക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി).

പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ജൂൺ 8-14

ഒൻ്റാറിയോ

ഏകദേശം രണ്ട് മാസത്തിനിടെ ആദ്യമായി ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) വഴി ഇൻവിറ്റേഷൻ നൽകി. ജൂൺ 11-ന് രണ്ട് വ്യത്യസ്ത നറുക്കെടുപ്പുകളിലൂടെയാണ് ഇൻവിറ്റേഷൻ നൽകിയത്.
ആദ്യ നറുക്കെടുപ്പിലൂടെ, എംപ്ലോയർ ജോബ് ഓഫർ: ഫോറിൻ വർക്കർ സ്ട്രീമിന് കീഴിൽ, ഓഐഎൻപി 124 ക്ഷണങ്ങൾ നൽകി. ഈ നറുക്കെടുപ്പ് 43 മുതൽ അതിനു മുകളിലുള്ള സ്‌കോർ ഉള്ള ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു.
OINP അതിൻ്റെ എംപ്ലോയർ ജോബ് ഓഫർ: ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീം വഴി നറുക്കെടുപ്പിലൂടെ 120 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഈ നറുക്കെടുപ്പിൽ ചൈൽഡ് ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻഡ് അസിസ്റ്റന്റുമാർക്കായുള്ള നറുക്കെടുപ്പിൽ കുറഞ്ഞത് 65 സ്കോർ ആവശ്യമാണ്.

ബ്രിട്ടീഷ് കൊളംബിയ

ജൂൺ 11-ന് ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BCPNP) വഴി ജനറൽ നറുക്കെടുപ്പ് നടത്തി. ഈ നറുക്കെടുപ്പിലൂടെ അഞ്ച് ബിസിപിഎൻപി സ്ട്രീമുകളിൽ നിന്ന് 39 ഇമിഗ്രേഷൻ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.

സസ്‌കാച്വാൻ

മാർച്ചിന് ശേഷം ആദ്യമായി ജൂൺ 13-ന്സസ്‌കാച്വാൻ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (SINP) വഴി പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ നറുക്കെടുപ്പ് നടന്നു.
രണ്ട് നറുക്കെടുപ്പുകളിൽ ആദ്യത്തേതിൽ, SINP-യുടെ എക്സ്പ്രസ് എൻട്രി സ്ട്രീമിന് കീഴിൽ ചില തൊഴിലുകളിൽ പ്രവൃത്തി പരിചയമുള്ള 88 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി. കുറഞ്ഞത് 88 സ്കോർ ഉണ്ടായിരിക്കണം.
രണ്ടാമത്തെ SINP നറുക്കെടുപ്പിലൂടെ ഒക്യുപേഷൻസ് ഇൻ-ഡിമാൻഡ് സ്ട്രീം വഴി കുറഞ്ഞത് 88 സ്കോർ ഉള്ള 32 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി

Leave a comment

Your email address will not be published. Required fields are marked *