ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ടൊറന്റോയും വാന്‍കുവറും. അന്താരാഷ്ട്ര തലത്തില്‍ ഭവന വിലകള്‍ വിശകലനം ചെയ്യുന്ന ഡെമോഗ്രാഫിയ നടത്തിയ ഗ്ലോബല്‍ സ്റ്റഡിയിലാണ് കണ്ടെത്തൽ. ഈ നഗരങ്ങളിൽ ഭവന വില ഏറ്റവും ഉയര്‍ന്ന സാഹചര്യത്തിലാണ് പട്ടിക പറയുന്നു. രാജ്യത്തെ ചില പ്രധാന നഗര കേന്ദ്രങ്ങളില്‍ വീട് വാങ്ങുന്നതിനുള്ള ഉയര്‍ന്ന വില പ്രതിസന്ധി തീര്‍ക്കുന്ന പശ്ചാത്തലത്തിലാണ് പട്ടിക പുറത്തിറക്കിയത്.
കാല്‍ഗറി, ഓട്ടവ, മോണ്‍ട്രിയല്‍ എന്നീ നഗരങ്ങളാണ് ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നത്. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ നഗരം എഡ്മന്റണ്‍ ആണ്. 12.3 സ്‌കോര്‍ നേടി വാന്‍കുവര്‍ മൂന്നാം സ്ഥാനത്തും 9.3 സ്‌കോര്‍ നേടി ടൊറന്റോ 11 ആം സ്ഥാനത്തുമാണ്.
ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളായി ടൊറന്റോയും വാന്‍കുവറും
Reading Time: < 1 minute






