dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canadian Malayalam News Daily #Kerala

കെ സ്മാർട്ട് നാളെ മുതൽ : ഇനി വിദേശത്തിരുന്നും നാട്ടിലെ ഭൂമി രജിഷ്ട്രഷൻ ചെയ്യാം

Reading Time: < 1 minute

തിരുവനന്തപുരം: ഇനി വിദേശത്തിരുന്ന് തന്നെ നാട്ടിലെ ഭൂമി രജിഷ്ട്രേഷൻ ഉൾപ്പെടെ ചെയ്യാം. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ നാളെ മുതൽ വിരൽത്തുമ്പിൽ ലഭ്യമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന കേരള സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്ന് മുതൽ നിലവിൽ വരും. കെ-സ്മാർട്ട് യാഥാർത്ഥ്യമാകുന്നതോടെ പ്രവാസികൾക്ക് നേരിട്ടെത്താതെ തന്നെ അതാത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാവും. ലോഗിൻ ഐഡി ഉപയോഗിച്ച് വീഡിയോ കെവൈസിയും പൂർത്തിയാക്കുന്നതോടെ വിവാഹ രജിസ്ട്രേഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ വിദേശത്തിരുന്ന് തന്നെ ചെയ്യാൻ സാധിക്കും

പദ്ധതിയും കെ-സ്മാർട്ട് മൊബൈൽ ആപ്പുമാണ് ഉപയോഗത്താൽ വരിക. കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് കെ-സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. വെബ് പോർട്ടലിൽ സ്വന്തം ലോഗിൻ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി ആവശ്യമായ വിവരങ്ങൾ നൽകി സേവനം ലഭ്യമാക്കാം. ആദ്യ ഘട്ടത്തിൽ സിവിൽ രജിസ്ട്രേഷൻ (ജനന -മരണ വിവാഹ രജിസ്ട്രേഷൻ), ബിസിനസ് ഫെസിലിറ്റേഷൻ (വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കും ഉള്ള ലൈസൻസുകൾ), വസ്തു നികുതി, യൂസർ മാനേജ്മെന്റ്, ഫയൽ മാനേജ്മെന്റ് സിസ്റ്റം, ഫിനാൻസ് മോഡ്യൂൾ, ബിൽഡിംഗ് പെർമിഷൻ മൊഡ്യൂൾ, പൊതുജന പരാതി പരിഹാരം എന്നീ എട്ട് സേവനങ്ങളായിരിക്കും കെ-സ്മാർട്ടിലൂടെ ലഭ്യമാവുക.

Leave a comment

Your email address will not be published. Required fields are marked *