ഒൻ്റാറിയോയിൽ എംപോക്സ് കേസുകൾ വർധിച്ചതായി പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ. ഈ വർഷം പ്രവിശ്യയിൽ 26 കേസുകൾ റിപ്പോർട്ട് ചെയ്തായും ഒട്ടവയിൽ നാലെണ്ണം സ്ഥിരീകരിച്ചതായും ഒപിഎച്ച് വ്യക്തമാക്കി. ചില മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരു അപൂർവ വൈറൽ രോഗമാണ് എംപോക്സ്.
ഏറ്റവും കൂടുതൽ ബാധിച്ചവരിൽ സ്വവർഗ്ഗാനുരാഗികളും മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരും ഉൾപ്പെടുന്നതായി റിപ്പോർട്ട് പറയുന്നു.
ഡെന്മാർക്കിൽ ഗവേഷണത്തിനായി സൂക്ഷിച്ചിരുന്ന കുരങ്ങുകളിൽ 1958-ലാണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ടുചെയ്തത്. അതിനാൽ, രോഗത്തിന് മങ്കിപോക്സ് എന്ന പേരുവീണു. പിന്നീട് എലികളുൾപ്പെടെ മറ്റുപല ജീവികളിലും വൈറസ് ബാധയുണ്ടായി. ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 1970-ലാണ് മനുഷ്യനിലാദ്യമായി വാനരവസൂരി റിപ്പോർട്ടുചെയ്തത്. വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽമാത്രം കണ്ടിരുന്ന രോഗബാധ 2022 മേയ് മുതൽ ലോകത്തിന്റെ മറ്റുഭാഗങ്ങളിലും റിപ്പോർട്ട് ചെയ്തു തുടങ്ങി.
മുറിവുകൾ, വെള്ളപൊട്ടുകൾ, ശരീരസ്രവങ്ങൾ, ശ്വസന സ്രവങ്ങൾ എന്നിവയിലൂടെയാണ് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോഗം പടരുന്നത്.
പനി, തലവേദന, പേശിവേദന, ക്ഷീണം, വീർത്ത ലിംഫ് നോഡുകൾ, ചർമ്മത്തിൽ ചുണങ്ങോ കുമിളകളോ മുറിവുകളോ ഉണ്ടാകുന്നു എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഒൻ്റാറിയോയിൽ എംപോക്സ് കേസുകൾ വർധിച്ചു; മുന്നറിയിപ്പ്
Reading Time: < 1 minute






