ഒൻ്റാറിയോ-OINP എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ ഫ്രഞ്ച് സംസാരിക്കുന്ന വിദഗ്ധ തൊഴിലാളികൾക്കായി നടത്തിയ നറുക്കെടുപ്പിലൂടെ 212 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഇതോടെ മാർച്ച് മുതൽ നിർത്തിവച്ചിരുന്ന ഒൻ്റാറിയോ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുകൾ പുനരാരംഭിച്ചു.
2023 ജൂൺ 20- നും 2024 ജൂൺ 20-നും ഇടയിൽ അപേക്ഷിച്ചവർക്കാണ് OINP നറുക്കെടുപ്പുകൾക്ക് പരിഗണിക്കപ്പെട്ടത്. കൂടാതെ 305 നും 409 നും ഇടയിൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ ഉള്ളവരെയും ലക്ഷ്യം വെച്ചായിരുന്നു നറുക്കെടുപ്പ്.
ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് OINP എക്സ്പ്രസ് എൻട്രി ഫ്രഞ്ച് സ്ട്രീമിന്റെ യോഗ്യതാ നിബന്ധനകൾ പാലിക്കാൻ കഴിഞ്ഞാൽ അവർക്ക് 600 അധിക CRS പോയിന്റുകൾ ലഭിക്കാൻ അർഹതയുണ്ടാകും. ഇത് അവരുടെ CRS സ്കോർ വർദ്ധിപ്പിക്കുകയും എക്സ്പ്രസ് എൻട്രി പൂളിൽ നിന്ന് കാനഡയിൽ സ്ഥിരതാമസം നേടാനുള്ള ഇൻവിറ്റേഷൻ ലഭിക്കാനുള്ള സാധ്യത വർധപ്പിക്കുകയും ചെയ്യും.
ഒൻ്റാറിയോ- OINP; ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute