നയ്‌റോബി (കെനിയ): മാരത്തൺ ലോക റെക്കോർഡ് ജേതാവ് കെൽവിൻ കിപ്റ്റം (24) കാറപകടത്തിൽ മരിച്ചു. കെനിയയിലെ എൽദോററ്റ് നഗരത്തിലുണ്ടായ അപകടത്തിലാണ് മരണം. അപകടത്തിൽ കെൽവിന്റെ പരിശീലകൻ ഗർവൈസ് ഹകിസിമാനയും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. 2023 ഒക്ടോബറിൽ നടന്ന ചിക്കാഗോ മാരത്തണിലാണു താരം റെക്കോർഡിട്ടത്.
