dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment #Technology

ആപ്പിൾ ക്വാളിറ്റിയിൽ പാട്ട് കേൾക്കാം, സ്‌പോട്ടിഫൈയിലും ലോ ലെസ്‌ ഓഡിയോ ഫീച്ചർ വരുന്നു

Reading Time: < 1 minute

ആപ്പിൾ മ്യൂസിക്, ആമസോൺ മ്യൂസിക്, ടൈഡൽ ആപ്പുകൾക്ക്‌ പിന്നാലെ സ്‌പോട്ടിഫൈയിലും ലോ ലെസ്‌ ഓഡിയോ ഫീച്ചർ വരുന്നു. കുറച്ച്‌ വർഷങ്ങളായി സ്‌പോട്ടിഫൈ ലോസ് ലെസ് ശബ്ദാനുഭവം  കൊണ്ടുവരാൻ  ശ്രമിക്കുന്നുണ്ടെങ്കിലും  പ്രാവർത്തികമാക്കാൻ പറ്റിയിരുന്നില്ല. എന്നാൽ ഈ വർഷം സ്‌പോട്ടിഫൈ ലോസ് ലെസ് ഓഡിയോ ഫീച്ചർ ഉപയോക്താക്കളിലേക്ക്‌ എത്തിച്ചേക്കുമെന്നാണ്‌ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്‌. ഓഹ് ഇറ്റ്‌സ് ടോം എന്ന റെഡ്ഡിറ്റ് യൂസറാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.
ശബ്ദത്തിന്റെ യഥാര്‍ത്ഥ ഡിജിറ്റല്‍ ഫോര്‍മാറ്റ് നിലനിര്‍ത്തിക്കൊണ്ടുള്ള ഉയര്‍ന്ന ബിറ്റ് റേറ്റുള്ള ഫയലുകളാണ്‌ ലോസ് ലെസ് ഓഡിയോ. സ്ട്രീം ചെയ്യുന്നതിന് വേണ്ടി കംപ്രസ് ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ഡാറ്റയൊന്നും ഈ ഫീച്ചറിൽ നഷ്ടപ്പെടില്ല. ശബ്ദത്തിന്റെ ഗുണമേന്മ വര്‍ധിക്കുകയും ചെയ്യും. ലോസ് ലെസ് ഓഡിയോയിൽ പാട്ടുകൾ സ്ട്രീം ചെയ്യാൻ കൂടുതൽ ഡാറ്റ ആവശ്യമാണ്‌. 
ആദ്യം പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ ലോസ് ലെസ് ഓഡിയോ ശബ്ദാനുഭവം ലഭ്യമാവുകയുള്ളൂ. ലോസ് ലെസ് ഓഡിയോ അനുഭവം വാഗ്ദാനം ചെയ്യുന്ന പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും സ്‌പോട്ടിഫൈ അവതരിപ്പിക്കാൻ സാധ്യതയുണ്ട്‌. മൊബൈലിലും ഡെസ്‌ക്ടോപ്പിലും ഈ സൗകര്യം ലഭ്യമാകും. ശബ്ദാനുഭവം മികച്ചരീതിയില്‍ അനുഭവിക്കാനായി കമ്പനി നിര്‍ദേശിക്കുന്നത് വയര്‍ലെസ് ഹെഡ്‌സെറ്റുകളേക്കാള്‍ സ്‌പോട്ടിഫൈ കണക്ട് സ്പീക്കറുകളും വയേര്‍ഡ് ഓഡിയോ ഡിവൈസുകളുമാണ്.

Leave a comment

Your email address will not be published. Required fields are marked *