2022 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രേറ്റർ ടൊറന്റോയിലെ ഭവന വിൽപ്പനയിൽ 11.5 ശതമാനം വർധനയുണ്ടായതായി ടൊറന്റോ റീജിയണൽ റിയൽ എസ്റ്റേറ്റ് ബോർഡ്. കഴിഞ്ഞ മാസം 3,444 വീടുകൾ വിറ്റുപോയെങ്കിലും, 2022 ലെ മൊത്തം വിൽപ്പനയെ അപേക്ഷിച്ച് ഇത് ഗണ്യമായ കുറഞ്ഞ്(12.1 ശതമാനം) 65,982 ആയി. ഉയർന്ന പലിശ നിരക്കുകൾ കാരണം കഴിഞ്ഞ വർഷം പലരും വീടുകൾ വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
വർഷാവസാനത്തെ വീടിന്റെ ശരാശരി വില 2022 ഡിസംബറിൽ നിന്ന് 3.2 ശതമാനം വർധിച്ച് 1,084,692 ഡോളറായി. പുതിയ ലിസ്റ്റിംഗുകൾ ഡിസംബറിൽ 6.6 ശതമാനം ഇടിഞ്ഞ് 3,886 ആയി. മുൻ വർഷം ഇതേ മാസത്തെ 4,161 ആയിരുന്നു.
കഴിഞ്ഞ വർഷം വീടുകൾ വാങ്ങിയവർക്ക് വിപണിയിൽ കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭിച്ചു എന്നും അതിനാൽ പലർക്കും കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങാൻ സാധിച്ചു എന്നും ടൊറന്റോ റീജിയണൽ റിയൽ എസ്റ്റേറ്റ് ബോർഡിന്റെ ചീഫ് മാർക്കറ്റ് അനലിസ്റ്റ് ജാസൺ മെർസർ പറഞ്ഞു. കുറഞ്ഞ പലിശ നിരക്കുകൾ 2024 ൽ വിപണിയിൽ കൂടുതൽ മത്സരം സൃഷ്ടിക്കുകയും വില വർദ്ധനവിന് കാരണമാകുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
