dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

നവംബറിൽ ഒൻ്റാരിയോ നിവാസികൾക്ക് രണ്ട് CRA ബെനിഫിറ്റുകൾ ലഭിക്കും; കൂടുതൽ അറിയാം

Reading Time: < 1 minute

ഈ മാസം ഒൻ്റാറിയോ നിവാസികൾക്ക് കാനഡ റവന്യൂ ഏജൻസിയിൽ നിന്ന് (CRA) രണ്ട് ബെനിഫിറ്റ് പേയ്‌മെൻ്റുകൾ ലഭിക്കും. ഒൻ്റാറിയോ ട്രിലിയം ബെനിഫിറ്റ് (OTB) നവംബർ 8-നും, കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) നവംബർ 20-നും ലഭിക്കും.
വർധിച്ചുവരുന്ന ജീവിതച്ചെലവിനിടയിൽ കുറഞ്ഞതും മിതമായതുമായ വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കുന്നതിനുമായാണ് ആനുകൂല്യങ്ങൾ നൽകുന്നത്.

കാനഡ ചൈൽഡ് ബെനിഫിറ്റ്

കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ ഏർപ്പെടുത്തിയ സംവിധാനമാണ് കാനഡ ചൈൽഡ് ബെനിഫിറ്റ്. 18 വയസ്സിനു താഴെയുള്ളവർക്കാണ് ഈ ആനുകൂല്യത്തിനു അർഹത. ഭക്ഷണം, വസ്ത്രം, എന്നിവയ്ക്ക് എല്ലാം ഇതിലൂടെ സഹായം ലഭിക്കും.
ആറ് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് പരമാവധി 7,786.92 ഡോളറും (പ്രതിമാസം $648.91), ആറിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്ക് പരമാവധി 6,570 (പ്രതിമാസം $547.5) ഡോളറുമായിരിക്കും സിസിബി ഇൻസ്റ്റാൾമെന്റ് ആയി ലഭിക്കുക.

ഒൻ്റാറിയോ ട്രില്ലിയം ബെനിഫിറ്റ് (OTB)

ഒൻ്റാറിയോ സർക്കാർ താഴ്ന്നതും മിതമായതുമായ വരുമാനമുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും നൽകുന്ന ആനുകൂല്യമാണിത്. ആനുകൂല്യത്തിന് അർഹത നേടുന്നതിന്, വ്യക്തികളും കുടുംബങ്ങളും അവരുടെ ആദായനികുതി റിട്ടേണുകൾ വാർഷികാടിസ്ഥാനത്തിൽ സമർപ്പിക്കണം. ഒരു കുടുംബത്തിൻ്റെയോ ഒരു വ്യക്തിയുടെയോ OTB നിർണ്ണയിക്കുന്നത് അവരുടെ കുടുംബങ്ങളുടെ എണ്ണം, താമസിക്കുന്ന സ്ഥലം, വ്യക്തിയുടെ പ്രായം വരുമാനം എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ പരി​ഗണിക്കുന്നു
നിങ്ങളുടെ സാഹചര്യത്തെയും വരുമാനത്തെയും അടിസ്ഥാനമാക്കി പേയ്‌മെൻ്റ് തുകകൾ വ്യത്യാസപ്പെടും, എന്നാൽ ഒടിബിക്ക് പ്രതിവർഷം $1,013 വരെ നൽകാനാകും. നികുതി ഫയൽ ചെയ്യുമ്പോൾ തിരഞ്ഞെടുക്കുന്ന മുൻഗണനയെ ആശ്രയിച്ച് ഇത് പ്രതിമാസം അല്ലെങ്കിൽ ഒറ്റത്തവണയായി നൽകും.

Leave a comment

Your email address will not be published. Required fields are marked *