കാനഡയിലെ ഏറ്റവും വലിയ വാക്സിൻ ഉൽപ്പാദന പ്ലാൻ്റ് ടൊറൻ്റോയിൽ നിർമ്മിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ. വില്ലൻ ചുമ, ഡിഫ്തീരിയ, ടെറ്റനസ് എന്നിവയ്ക്കുള്ള പീഡിയാട്രിക്, അഡൽറ്റ് വാക്സിനുകളുടെ കാനഡയിലെ ആഭ്യന്തര ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കുകഎന്ന ലക്ഷ്യത്തോടെയാണ് പ്ലാൻ്റ് നിർമ്മിക്കുന്നത്.
പാൻഡെമിക് സമയത്ത് കാനഡയിലെ വാക്സിൻ ആഭ്യന്തര ഉൽപ്പാദന ശേഷി പര്യാപ്തമല്ലായിരുന്നു. ഇതോടെ വാക്സിനുകൾ ഇറക്കുമതി ചെയ്യുകയായിരുന്നു.
ആഗോള ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ സനോഫിയാണ് പ്ലാൻ്റ് നിർമ്മിക്കുന്നത്. നിർമ്മാണത്തിനായി ഫെഡറൽ സർക്കാർ 415 മില്യൺ ഡോളറും ഒൻ്റാറിയോ സർക്കാർ 55 മില്യൺ ഡോളറും നൽകും. 2026-ഓടെ പ്ലാൻ്റ് നിർമ്മാണം ആരംഭിക്കുകയും 2027ൽ പൂർത്തിയാക്കുകയും ചെയ്യും.
ടൊറൻ്റോയിൽ വാക്സിൻ ഉൽപ്പാദന പ്ലാൻ്റ് നിർമ്മിക്കും; ട്രൂഡോ
Reading Time: < 1 minute






