നിരക്കുകൾ കുറയ്ക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് ബുധനാഴ്ച പ്രഖ്യാപിക്കും. പ്രധാന വായ്പാ നിരക്ക് കാൽ ശതമാനം കുറയ്ക്കുമെന്നാണ് പ്രതീക്ഷ. നിരക്ക് കുറയ്ക്കൽ പരിധിക്കുള്ളിലാണെന്നും എന്നാൽ തീരുമാനം സാമ്പത്തിക ഡാറ്റയെ ആശ്രയിച്ചിരിക്കുമെന്നും ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെം പറഞ്ഞു.
മാർച്ചിലെ 2.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിലെ വാർഷിക പണപ്പെരുപ്പ നിരക്ക് 2.7 ശതമാനത്തിലെത്തിയിരുന്നു. ആദ്യ പാദത്തിലെ സാമ്പത്തിക വളർച്ച ബാങ്ക് ഓഫ് കാനഡയുടെ പ്രതീക്ഷകൾക്കൾക്കൊപ്പമെത്തിയില്ലെന്ന് കഴിഞ്ഞ ആഴ്ച സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ടിന് പിന്നാലെയാണ് പലിശ നിരക്ക് തീരുമാനം. എന്നാൽ ഏപ്രിലിലെ തൊഴിൽ റിപ്പോർട്ടിൽ ഈ മാസം 90,000 തൊഴിലവസരങ്ങൾ വർധിച്ചതായും ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിൽ വർധനവാണ്.
ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുറയ്ക്കുമോ? പ്രഖ്യാപനം ബുധനാഴ്ച
Reading Time: < 1 minute






