dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

ബ്രാംപ്ടണ്‍ ക്ഷേത്ര ആക്രമണം: അന്വേഷണം ഊര്‍ജിതമാക്കി പീല്‍ റീജിയണല്‍ പോലീസ്

Reading Time: < 1 minute

കാനഡയിലെ ക്ഷേത്ര ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജിതമാക്കി പീല്‍ റീജിയണല്‍ പോലീസ്. കഴിഞ്ഞ മാസം ബ്രാംപ്ടണിലും മിസിസാഗയിലും ഹിന്ദു, സിഖ് ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം നടത്തിയ പ്രതികള്‍ക്കായുള്ള അന്വേഷണമാണ് പോലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്. നിരവധി പ്രതികള്‍ക്ക് നേരെ പോലീസ് വിവിധ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പ്രതികളുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു. ഇതുവരെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോലീസ് ഉദ്യോഗസ്ഥനെ പൊതുസമൂഹമധ്യത്തില്‍ ആക്രമിക്കല്‍, പരസ്യമായി വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ ഈ പ്രതികളാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പോലീസ് പറയുന്നു.  
പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പീല്‍ പോലീസുമായി ബന്ധപ്പെടാനോ പ്രകടനങ്ങളുടെ വീഡിയോയോ ചിത്രങ്ങളോ കൈവശമുള്ളവര്‍ ഈ ലിങ്കിൽ https://prp.ca.evidence.com/axon/community-request/public/pr240353091 സമര്‍പ്പിക്കാനും പോലീസ് ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *