ചാന്ദ്ര ഉപരിതലത്തിൽ നിന്നും പ്രധാന കണ്ടെത്തലുമായി ഇന്ത്യയുടെ ചാന്ദ്രയാൻ 3. ലാൻഡിംഗ് പ്രദേശത്തിന് സമീപത്ത് നിന്നാണ് ചാന്ദ്രയാൻ 3 ന്റെ കണ്ടെത്തൽ. വിക്രം ലാൻഡറിൽ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവറാണ് സവിശേഷമായ ചിന്നിച്ചിതറിയ പാറക്കഷ്‌ണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ലാന്‍ഡിംഗ് നടത്തിയ പ്രദേശത്തെ ചെറിയ ഗര്‍ത്തങ്ങളുടെ വക്കുകള്‍, ചരിവുകള്‍, പ്രതലം എന്നിവിടങ്ങളിൽ നിന്നാണ് പാറക്കഷ്‌ണങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ലാൻഡറും റോവറും ചന്ദ്രനിലെത്തി 15 ദിവസത്തിന് ശേഷം പ്രവർത്തനം നിർത്തിയിരുന്നു. ഇതിൽ നിന്ന് കിട്ടിയ ഡാറ്റകളിൽ നിന്നുള്ള പഠനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഒരു ചാന്ദ്ര ദിനത്തിൽ റോവർ ചന്ദ്രോപരിതലത്തിൽ 103 മീറ്ററോളമാണ് സഞ്ചരിക്കുന്നത്. ചന്ദ്രന്റെ പുറം ഭാഗത്തെ കുഴികളിൽ പരുക്കൻ കല്ലുകൾ കാണപ്പെടുന്നു എന്ന പഠനത്തെ പിന്തുണയ്ക്കുന്നതാണ് പുതിയ കണ്ടെത്തൽ.
ഐഎസ്ആര്‍ഒയുടെ അടുത്ത ദൗത്യമായ ചന്ദ്രയാന്‍ നാലിലൂടെ ചാന്ദ്രയാൻ മൂന്ന് ലാൻഡ് ചെയ്ത ശിവശക്തി പോയിന്റില്‍ നിന്നും ഭൂമിയിലേക്ക് ലൂണാര്‍ സാമ്പിള്‍ എത്തിക്കുമെന്ന് എസ് സോമനാഥ് അറിയിച്ചിട്ടുണ്ട്.
ചാന്ദ്ര ഉപരിതലത്തിൽ നിന്നും പ്രധാന കണ്ടെത്തലുമായി ഇന്ത്യയുടെ ചാന്ദ്രയാൻ 3

Reading Time: < 1 minute