dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

30 സർക്കാർ ഉദ്യോ​ഗസ്ഥരെ തൂക്കിലേറ്റി കിം ജോങ് ഉൻ

Reading Time: < 1 minute

സിയോൾ: നോർത്ത് കൊറിയയിലെ വെള്ളപ്പൊക്കത്തിൽ ആയിരത്തിലധികം ആളുകൾ മരിച്ച സംഭവത്തിന് പിന്നാലെ സർക്കാർ ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ. ജനങ്ങളുടെ മരണം തടയുന്നതിൽ ഇവർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 30 ഉദ്യോ​ഗസ്ഥരെ വധിക്കാൻ കിം തീരുമാനിച്ചതായാണ് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജനങ്ങളുടെ മരണം തടയാൻ ഒരു നടപടിയുമെടുക്കാത്തവർക്ക് തക്കതായ ശിക്ഷയുണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഓഗസ്റ്റ് അവസാനം ഇവരെ വധിച്ചതായും ചില ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഉത്തരകൊറിയൻ ആഭ്യന്തരകാര്യങ്ങൾ അതീവരഹസ്യമായതിനാൽ വിശദാംശങ്ങൾ സ്ഥിരീകരിച്ച് ഔദ്യോ​ഗിക അറിയിപ്പുകളൊന്നുമില്ല. എന്നാൽ, പ്രളയത്തിന് പിന്നാലെ സർക്കാർ ഉദ്യോ​ഗസ്ഥരെ കർശനമായി ശിക്ഷിക്കാൻ കിം അധികാരികളോട് ആവശ്യപ്പെട്ടതായി ഉത്തരകൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *