dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #Jobs

സിഐബിസിയിൽ 200ലധികം തസ്തികകളിൽ ഒഴിവ് : ഉടൻ അപേക്ഷിക്കാം

Reading Time: < 1 minute

നിർമ്മിത ബുദ്ധി, ഡാറ്റ തുടങ്ങിയ മേഖലകളിൽ തൊഴിൽ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ സിഐബിസിയിലേക്ക് ഉടൻ ബയോഡാറ്റ അയച്ചോളൂ. കമ്പനിയിലെ 200ലധികം തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. ബാങ്കിൽ ഉടനീളം വിശ്വാസയോഗ്യമായ ഒരു എഐ സൊല്യൂഷൻ വികസിപ്പിച്ചെടുക്കുകയാണ് പുതിയ നിയമനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സ്ഥാപന മേധാവികൾ അറിയിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് കൊടുക്കുന്ന ആകർഷകമായ അനുകൂല്യങ്ങളാണ് സിഐബിസിയുടെ പ്രത്യേകത. 50 ശതമാനം വരെ വരുന്ന ഷെയർ മാച്ചിംഗ് പ്ലാൻ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ ജീവനക്കാർക്ക് നൽകുന്നുണ്ടെന്ന് ബാങ്കിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്. കൃത്യമായ അവധി, ഐവിഎഫ്, സറോഗസി എന്നിവയ്ക്കായി ഉൾപ്പടെയുള്ള ചിലവുകൾ വഹിക്കുന്ന ഫെർട്ടിലിറ്റി കവറേജ്, മറ്റു മെഡിക്കൽ കവറേജുകൾ എന്നിവയും ജീവനക്കാർക്കായി ഉറപ്പാക്കുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *