മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഷൈനും പ്രണയിനി തനൂജയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹ നിശ്ചയം നടന്നത്. എല്ലാ ചടങ്ങുകൾക്ക് പോകുമ്പോഴും കുടുംബത്തോടൊപ്പം തനൂജയേയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. മാത്രമല്ല തനൂജയ്ക്കൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങൾ ഷൈൻ സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുമുണ്ട്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനും തനൂജയ്ക്കും ആശംസ നേർന്നിരിക്കുന്നത്
