dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Politics #Uncategorized

ടൂഡോയ്ക്ക് ആശ്വാസം; അവിശ്വാസ പ്രമേയം തടയാൻ ബ്ലോക്ക് കെബെക്കോയിസിനൊപ്പം ചേരും; എൻഡിപി

Reading Time: < 1 minute

അടുത്തയാഴ്ച സർക്കാരിനെ താഴെയിറക്കാൻ പിയർ പൊലിയേവിൻ്റെ കൺസർവേറ്റീവുകളെ സഹായിക്കില്ലെന്നും അവിശ്വാസ പ്രമേയം തടയാൻ ബ്ലോക്ക് കെബെക്കോയിസിനൊപ്പം ചേരാൻ ഉദ്ദേശിക്കുന്നതായും എൻഡിപി.
കൺസർവേറ്റീവ് പ്രമേയത്തിനെതിരെ വോട്ട് ചെയ്യുക എന്നതിനർത്ഥം എൻഡിപി ലിബറലുകളെ പിന്തുണയ്ക്കുന്നു എന്നല്ല, ഏതാനും ആഴ്ചകൾക്ക് മുമ്പ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള രാഷ്ട്രീയ കരാറിൽ നിന്ന് പിന്മാറിയ എൻഡിപി നേതാവ് ജ​ഗ്മീത് സിങ് വ്യക്തമാക്കി.
“ഞാൻ എൻ്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നതായും ട്രൂഡോ ജനങ്ങളെ നിരാശപ്പെടുത്തിയതായും സിങ് പറഞ്ഞു.
കാനഡയിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും, എന്നാൽ ഹൗസിലെ അവിശ്വാസ പ്രമേയ വേട്ടെടുപ്പിലൂടെ കാനഡയിൽ തിരഞ്ഞെടുപ്പ് നടക്കണോ എന്നതിൽ താൻ തീരുമാനമെടുക്കുമെന്ന് സിംഗ് പറഞ്ഞു. വിന്നിപെഗിലെ ഫെഡറൽ ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനാണ് എൻഡിപി കരാറിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചതെന്ന് പിയർ പൊലിയേവ് കുറ്റപ്പെടുത്തി. വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ അയാൾ ജനങ്ങളെ വീണ്ടും വഞ്ചിച്ചതായും എൻഡിപി നേതാവ് പറയുന്നതെ എങ്ങനെ വിശ്വസിക്കുമെന്നും പൊലിയേവ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *