dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health #World

മീനെണ്ണ സപ്ലിമെന്റുകൾ പക്ഷാഘാത സാധ്യത വർദ്ധിപ്പിച്ചേക്കാമെന്ന് പഠനം

Reading Time: < 1 minute

മീനെണ്ണ സപ്ലിമെന്റുകൾ പക്ഷാഘാത സാധ്യത വർദ്ധിപ്പിച്ചേക്കാമെന്ന് പഠനം. പരമ്പരാഗതമായി ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് കരുതപ്പെടുന്ന മീനെണ്ണ സപ്ലിമെന്റുകൾ യഥാർത്ഥത്തിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിച്ചേക്കാമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. നിലവിലെ ഹൃദ്രോഗമില്ലാത്ത ആരോഗ്യവാന്മാരായ മുതിർന്നവരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
പഠനത്തിൽ പങ്കെടുത്തവരിൽ മീനെണ്ണ സപ്ലിമെന്റുകൾ കഴിച്ചവരിൽ ദോ​ഗം വരാനുള്ള സാധ്യത 13 ശതമാനം വർദ്ധിച്ചു. പക്ഷാഘാത സാധ്യതയും 5 ശതമാനം വർദ്ധിച്ചിച്ചതായി പഠനം പറയുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ 60 വയസ്സിനു മുകളിലുള്ളവർ 20 ശതമാനവും ഹൃദയാരോഗ്യത്തിനായി മീനെണ്ണ സപ്ലിമെന്റുകൾ എപതിവായി ഉപയോഗിക്കുന്നു. എന്നാൽ ഫിഷ് ഓയിൽ സപ്ലിമെൻ്റുകളുടെ പതിവ് ഉപയോഗം നല്ല ഹൃദയാരോഗ്യമുള്ള ആളുകൾക്കിടയിലും യി സ്ട്രോക്ക്, ഏട്രിയൽ ഫൈബ്രിലേഷൻ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി.
യുകെയിലെ ആളുകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള പഠനമായ യുകെ ബയോബാങ്കിൽ പങ്കെടുക്കുന്ന 40 മുതൽ 69 വയസ്സുവരെയുള്ള 415,000-ത്തിലധികം ആളുകളുടെ വിവരങ്ങൾ പഠനം വിശകലനം ചെയ്തു. ശരാശരി 12 വർഷമായി പിന്തുടരുന്നവരിൽ മൂന്നിലൊന്ന് ആളുകളും അവർ പതിവായി മത്സ്യ എണ്ണ സപ്ലിമെൻ്റുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലാത്ത ആളുകൾക്ക്, ഫിഷ് ഓയിൽ സപ്ലിമെൻ്റുകൾ പതിവായി ഉപയോഗിക്കുന്നത് ഏട്രിയൽ ഫൈബ്രിലേഷൻ വികസിപ്പിക്കാനുള്ള 13 ശതമാനം ഉയർന്ന അപകടസാധ്യതയും അഞ്ച് ശതമാനം സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ബിഎംജെ മെഡിസിൻ ജേണലിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *