dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update

വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ച, കാനഡ കൊടും തണുപ്പിലേക്ക്; മുന്നറിയിപ്പ്

Reading Time: < 1 minute

വാരാന്ത്യത്തിൽ കാനഡയിലെ ചില പ്രദേശങ്ങളിൽ ശക്തമായ മഞ്ഞ് വീഴ്ചയും കാറ്റും ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഒൻ്റാറിയോ, ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ, പ്രേരീസിലെ മൂന്ന് പ്രവിശ്യകൾ എന്നിടങ്ങളിൽ മുന്നറിയിപ്പുകൾ നിലവിലുണ്ട്.
കാൽഗറിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം താപനില 12 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ് തണുപ്പ് അനുഭവപ്പെടും. വാരാന്ത്യത്തിൽ തണുപ്പ് കൂടുമെന്നും അടുത്ത ആഴ്ച ചൂട് കാലാവസ്ഥ പ്രതീക്ഷിക്കാം. തെക്കൻ ആൽബെർട്ടയിൽ, 90 മുതൽ 100 ​​കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റും മഞ്ഞ് വീഴ്ചയും കാരണം ദൃശ്യപര കുറയാൻ സാധ്യയുണ്ട്. കനത്ത മഞ്ഞുവീഴ്ച യെല്ലോഹെഡിൻ്റെ വടക്കുഭാഗത്തുള്ള കമ്മ്യൂണിറ്റികളേയും ബാധിക്കും.
മാനിറ്റോബയിൽ, വിന്നിപെഗ്, റെഡ് റിവർ വാലി, ഇൻ്റർലേക്ക്, മാനിറ്റോബ തടാകങ്ങൾ, മാനിറ്റോബ ലേക്കിന്റെ പടിഞ്ഞാറ് ഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രവിശ്യകളിലുടനീളം ഹിമപാത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 70 കി.മീ വരെ കാറ്റും ഉണ്ടായേക്കാം. വെള്ളിയാഴ്ച ഉച്ചയോടെ താപനില -50 വരെ എത്തുമെന്നും എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി.
മൂസ് ജാവ്, റെജീന എന്നിവയുൾപ്പെടെ തെക്കൻ സസ്‌കാച്ചെവാനിലുടനീളം കനത്ത മഞ്ഞ് വീഴ്ച പ്രതീക്ഷിക്കാം. കൂടാതെ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേ​ഗതയിൽ വടക്കൻ കാറ്റും ഉണ്ടാകും.
പോളാർ ജെറ്റ് സ്ട്രീം കാരണം ശനിയാഴ്ച വടക്കുപടിഞ്ഞാറൻ ഒൻ്റാറിയോയിലും പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിലും ഞായറാഴ്ചയോടെ ശക്തമായ തണുപ്പ് ഉണ്ടാകും. വടക്കൻ ഒൻ്റാറിയോയിലെ പ്രദേശങ്ങളിൽ, മഞ്ഞുവീഴ്ച കനത്തതായിരിക്കും. ഇന്ന് 10 മുതൽ 15 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്നും. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ വടക്കൻ കാറ്റ് വീശാനും സാധ്യതയുണ്ട്. വിസിബിലിറ്റി കുറയുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് എൻവയോൺമെന്റ് കാനഡ പറയുന്നു.
തെക്കുപടിഞ്ഞാറൻ ന്യൂഫൗണ്ട്‌ലാൻഡിലും ലാബ്രഡോറിലുംഞായറാഴ്ച 40 മുതൽ 70 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ ഏജൻസി പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *