dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Automobile #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

എയർബാഗ് പൊട്ടിത്തെറിക്കാൻ സാധ്യത; കാനഡയിൽ 48,000 വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകി നിസാൻ

Reading Time: < 1 minute

തകാത്ത എയർബാഗ് ഘടിപ്പിച്ച ചില പഴയ വാഹനങ്ങൾ അപകടമുണ്ടായാൽ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ കാർ ഉപയോ​ഗിക്കരുമെന്ന് മുന്നറിയിപ്പ് നൽകി നിസാൻ. 2002-06 നിസാൻ സെൻട്രാസ്, 2002-04 പാത്ത്ഫൈൻഡറുകൾ, 2002-03 ഇൻഫിനിറ്റി ക്യുഎക്സ് 4 എന്നിവയുൾപ്പെടെ ഏകദേശം 48,000 വാഹനങ്ങൾക്ക് മുന്നറിയിപ്പ് ബാധകമാണെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.
എയർബാഗുകൾ തങ്ങളുടെ ഡീലർഷിപ്പിൽ സൗജന്യമായി അറ്റകുറ്റപ്പണി നടത്തി മാറ്റിസ്ഥാപിക്കുന്നതുവരെ മുകളിൽ പറഞ്ഞ മോഡലുകൾ ഓടിക്കരുതെന്ന് മുന്നറിയിപ്പിൽ നിസാൻ വ്യക്തമാക്കുന്നു. ഓരോ കാറിനുമുള്ള 17 അക്ക വെഹിക്കിൾ ഐഡൻ്റിഫിക്കേഷൻ നമ്പർ ഉപയോഗിച്ച് തങ്ങളുടെ വാഹനം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *