കാനഡയിൽ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് വർധിച്ചതായി ഐആർസിസി റിപ്പോർട്ട്. ഓഗസ്റ്റ് 31 വരെ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് 1,078,300 ആയി വർധിച്ചതായി ഏജൻസി പറയുന്നു. ജൂലൈ മുതൽ ഓഗസ്റ്റ് വരെ ഇമിഗ്രേഷൻ ബാക്ക്‌ലോഗിൽ 7.6% വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ബാക്ക്‌ലോഗ് കുറയ്ക്കാനുള്ള ശ്രമങ്ങൾക്കിടയിലും, മൊത്തം 2,420,800 അപേക്ഷകളിൽ 1,078,300 അപേക്ഷകൾ ബാക്ക്‌ലോഗിലാണ്.
സ്ഥിര താമസ അപേക്ഷകൾ
ആഗസ്റ്റ് 31-വരെ 805,600 സ്ഥിര താമസ അപേക്ഷയിൽ 37% (300,800) അപേക്ഷകൾ ബാക്ക്‌ലോഗിലാണ്. എക്‌സ്‌പ്രസ് എൻട്രി പ്രോഗ്രാമുകൾ, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിൻ്റെ (പിഎൻപി) എക്‌സ്‌പ്രസ് എൻട്രി-അലൈൻഡ് സ്‌ട്രീമുകൾ, ഫാമിലി സ്‌പോൺസർഷിപ്പ് പ്രോഗ്രാമുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
താൽക്കാലിക താമസ അപേക്ഷകൾ
താൽക്കാലിക റസിഡൻസ് ബാക്ക്ലോഗ് വർധിച്ചിട്ടുണ്ട്. ബാക്ക്‌ലോഗ് 2024 ജൂലൈയിലെ 49% ൽ നിന്ന് 2024 ഓഗസ്റ്റിൽ 53% ആയി വർധിച്ചു. അതായത് മൊത്തം 1,386,000 അപേക്ഷകളിൽ 738,900 എണ്ണം നിലവിൽ ബാക്ക്‌ലോഗ് ആയി കണക്കാക്കുന്നു.
പൗരത്വ അപേക്ഷകൾ
കഴിഞ്ഞ മാസത്തെപ്പോലെ, പൗരത്വ അപേക്ഷകൾ മാത്രമാണ് പ്രതീക്ഷിക്കുന്ന ബാക്ക്‌ലോഗിൻ്റെ പരിധിക്കുള്ളിൽ നിലനിൽക്കുന്നത്. 229,200 അപേക്ഷയിൽ 38,600 അപേക്ഷകൾ മാത്രമാണ് ബാക്ക്‌ലോഗിൽ.







