റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിലെ നാബിയയിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ സ്വദേശി ഷംസാദ് മേനോത്ത് (32) ആണ് മരിച്ചത്. കുടുംബവുമൊത്ത് ദമ്മാം ഖത്തീഫിൽ താമസിച്ചു വരികയായിരുന്നു ഷംസാദ്.
ഒരാഴ്ച മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. പത്ത് വർഷമായി ദമ്മാമിൽ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ ഖത്തീഫ് കെഎംസിസിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി വരികയാണ്. ഭാര്യ: ആദില, ഒരു പെണ്ണും ആണും അടങ്ങുന്ന രണ്ട് കുട്ടികളുണ്ട്.






